കുളിച്ചുകൊണ്ടിരുന്ന ആളോടും വോട്ട് ചോദിച്ച് ബിജെപി എംഎൽഎ; വൈറലായി ചിത്രം

mlavotewb
കടപ്പാട്; എൻഡിടിവി
SHARE

ഉത്തർപ്രദേശിൽ തിരഞ്ഞെ‍ടുപ്പ് അടുത്ത സാഹചര്യത്തിൽ വോട്ടർമാരെ കാണാൻ ഓടിനടക്കുകയാണ് പഴയ എംഎൽഎമാരുൾപ്പടെ. കോവിഡിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെ‍ടുപ്പ് റാലികളെല്ലാം നിരോധിച്ച സാഹചര്യത്തിലാണ് വോട്ടർമാരെ നേരിട്ടു കാണുന്നത്. പ്രചാരണത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും നേതാക്കൾ സമൂഹമാധ്യമങ്ങളിൽപങ്കുവയ്ക്കുന്നുമുണ്ട്്. അത്തരത്തിലൊരു വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

കുളിച്ചു കൊണ്ടിരിക്കുന്ന ആളോടും വോട്ടു ചോദിക്കുകയാണ് എംഎൽഎ. കാൺപുരിൽ നിന്നുള്ള ബിജെപി എംഎൽഎ സുരേന്ദ്ര മേദാനിയുടെ വിഡിയോ ആണ് വൈറലാകുന്നത്. കുളിച്ചുകൊണ്ടിരിക്കുന്ന ആളോട് , എല്ലാം ഓകെ അല്ലേ, റേഷൻ കാർഡ് കിട്ടിയോ, വീട് നന്നായി പണിയാൻ സാധിച്ചില്ലേ എന്നു തുടങ്ങി എംഎൽഎയുടെ ചോദ്യങ്ങൾ നിരവധി. സോപ്പ് തേച്ചുകൊണ്ടിരുന്ന വോട്ടർ അതെ അതെ എല്ലാം ഓകെ എന്നു മറുപടിയും പറയുന്നുണ്ട്.

ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെ ഏഴു ഘട്ടങ്ങളിലായാണ് ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 10നാണ് വോട്ടെണ്ണൽ.

MORE IN INDIA
SHOW MORE