ആശുപത്രി ബയോഗ്യാസ് പ്ലാന്റിൽ 11 കുഞ്ഞു തലയോട്ടിയും 54 എല്ലുകളും; ഡോക്ടറും നഴ്സും അറസ്റ്റിൽ

hospitalwb
SHARE

മഹാരാഷ്ട്രയിലെ വർധ ജില്ലയിലെ സ്വകാര്യ ആശുപത്രി പരിസരത്തു നിന്നും ഗർഭസ്ഥ ശിശുക്കളുടെ  11  തലയോട്ടികളും 54 എല്ലുകളും കണ്ടെടുത്തു. നിയമവിരുദ്ധ ഗർഭഛിദ്രവുമായി ബന്ധപ്പെട്ട മറ്റൊരു കേസന്വേഷണത്തിനിടെയാണ് സംഭവം . ആശുപത്രി പരിസരത്തെ ബയോഗ്യാസ് പ്ലാന്റിൽ നിന്നാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കദം ആശുപത്രി ഡയറക്ടർ കൂടിയായ  ഡോക്ടര്‍ രേഖാ കദമും ഒരു നഴ്സും അറസ്റ്റിലായി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുകയാണ്.

MORE IN INDIA
SHOW MORE