രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; പ്രതിദിന രോഗികൾ രണ്ട് ലക്ഷത്തിലേക്ക്; അതിജാഗ്രത

covid-19-test-01
SHARE

രാജ്യത്ത് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്. പോസിറ്റീവ് നിരക്ക് 13.29 ശതമാനമായി ഉയർന്നു.  5 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി കോവിഡ് സാഹചര്യം കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ചർച്ച ചെയ്തു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനും കോവിഡ് സ്ഥിരീകരിച്ചു. 

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 12.5 ശതമാനമാണ് ഇന്ന് വർധിച്ചത്. 24 മണിക്കൂറിനിടെ 1,79,723 പേർക്ക് രോഗം സ്ഥിരീകരിച്ചു. 44,388 കേസുകളുമായി മഹാരാഷ്ട്ര കോവിഡ് ഹോട്ട്സ്പോട്ടായി തുടരുകയാണ്.പ്രതിദിന മരണ നിരക്കിൽ കുറവുണ്ടാകുന്നത് രോഗവ്യാപനത്തിനിടയിലും ആശ്വാസം നൽകുന്നു. 24 മണിക്കൂറിനിടെ 146 പേര്‍ മരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 1 ലക്ഷത്തിൽ നിന്ന് 7 ലക്ഷത്തിലേക്കെത്താൻ വേണ്ടി വന്നത് ഒരാഴ്ച മാത്രം. 

ആക്ടീവ് കേസുകൾ ഉയരുന്നത് സംസ്ഥാനങ്ങൾ സൂക്ഷ്മമായി  നിരീക്ഷിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. നിലവിലെ സജീവ കേസുകളിൽ 5 മുതൽ 10 ശതമാനം പേർക്ക് മാത്രമാണ് ആശുപത്രി ചികിത്സ ആവശ്യമുള്ളത്. ഈ സ്ഥിതി വൈകാതെ മാറിയേക്കാമെന്നും ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് കത്തയച്ചു. രാജ്യത്താകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 4033 ആയി വര്‍ധിച്ചു. 

MORE IN INDIA
SHOW MORE