പറഞ്ഞ സമയത്ത് പണി തീർത്തില്ലെങ്കിൽ; വൈകുന്ന ഓരോ ദിനവും 10 ലക്ഷം പിഴ; കരാർ

noida-airport
SHARE

ഉത്തർപ്രദേശിലെ ജേവാറിൽ നിർമിക്കുന്ന നോയിഡ രാജ്യാന്തര വിമാനത്താവളം കൃത്യ സമയത്ത് പണി പൂർത്തിയാക്കി നൽകിയില്ലെങ്കിൽ, ൈവകുന്ന ഓരോ ദിവസവും 10 ലക്ഷം രൂപ കരാർ കമ്പനി പിഴ നൽകണം. 2024 സെപ്റ്റംബർ 29ന് പണി പൂർത്തിയാക്കി നൽകുമെന്നാണ് ഇപ്പോഴത്തെ അറിയിപ്പ്. 

ഈ സമയത്തിനുള്ളിൽ കരാർ കമ്പനി നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ വൈകുന്ന ഓരോ ദിവസവും കെട്ടിവെച്ച ബാങ്ക് ഗ്യാരന്റിയുടെ 0.1 ശതമാനം നല്‍കാന്‍ കമ്പനി ബാധ്യസ്ഥരാകുമെന്ന് കരാർ വ്യക്തമാക്കുന്നു. കരാറുകാരായ സൂറിച്ച് എജിയും യുപി സര്‍ക്കാരും തമ്മിൽ ഇതുസംബന്ധിച്ച കരാർ ഒപ്പിട്ടു. 100 കോടി രൂപയാണ് ബാങ്ക് ഗ്യാരണ്ടിയായി കരാർ കമ്പനി നിക്ഷേപിച്ചിരിക്കുന്നത്. നിർമാണം പറഞ്ഞ സമയത്തിനുള്ളിൽ തീർത്തില്ലെങ്കിൽ 100 കോടി രൂപയുടെ 0.1 ശതമാനമായ 10 ലക്ഷം രൂപ പ്രതിദിനം കമ്പനി പിഴയായി നൽകേണ്ടി വരും.

MORE IN INDIA
SHOW MORE