‘അച്ഛനെ പോലെ നിങ്ങളെ കാക്കും’; സ്ത്രീകൾക്ക് ഉറപ്പുമായി എം.കെ.സ്റ്റാലിൻ

stalin-women-protection
SHARE

‘ഞാനൊരു മുഖ്യമന്ത്രിയായി നിന്നുകാെണ്ട് നിങ്ങളെ സംരക്ഷിക്കും സുരക്ഷയൊരുക്കും എന്ന് മാത്രമല്ല പറയുന്നത്. ഒരു അച്ഛനെ പോലെ സഹോദരനെ പോലെ എന്നും ഒപ്പം നിന്ന് സംരക്ഷണമൊരുക്കും.’ തമിഴ്നാട്ടിലെ സ്ത്രീകളോടും കുട്ടികളോടും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞ വാക്കുകളാണ്. സ്ത്രീ സുരക്ഷ മുൻനിർത്തി സർക്കാരിന്റെ പദ്ധതികൾ വിശദീകരിച്ച് െകാണ്ടാണ് അദ്ദേഹത്തിന്റെ ഈ വാക്കുകൾ. ജോലി സ്ഥലങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സുരക്ഷയൊരുക്കുന്നതിൽ അതീവപ്രധാന്യം നൽകുമെന്നും അദ്ദേഹം പറയുന്നു. പോക്സോ കേസുകൾ അതിവേഗം പരിഗണിക്കാൻ നിലവിലുള്ള 16 കോടതികൾക്ക് പുറമേ നാല് കോടതികൾ കൂടി ഉടൻ നിലവിൽ വരുമെന്നും സ്റ്റാലിൻ പറയുന്നു.

ലൈംഗികാതിക്രമത്തിന് ഇരയായാൽ ജീവനൊടുക്കുന്നത് പോലുള്ള കാര്യങ്ങളിലേക്ക് നീങ്ങാതെ, കുറ്റക്കാരെ രാജ്യത്ത് നിലവിലുള്ള നിയമത്തിന് മുന്നിൽ െകാണ്ടുവരാൻ ഇരകൾ ധൈര്യമായി പോരാടണം. അത് ഇനി ആരായാലും സ്ത്രീകളെയും പെൺകുട്ടികളെയും ഉപദ്രവിക്കുന്നവരോട്  ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത നടപടി ഈ സർക്കാർ സ്വീകരിക്കുമെന്നും സ്റ്റാലിൻ പറയുന്നു. ലൈംഗികാതിക്രമത്തിന് ഇരയായ കുഞ്ഞുങ്ങൾ എന്റെ ഹൃദയത്തിൽ ഇരുന്ന് ഇപ്പോഴും കരയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തിൽ തമിഴ്നാട്ടിലെ സ്ത്രീകളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

MORE IN INDIA
SHOW MORE