ഇൻസ്റ്റഗ്രമിൽ വിഡിയോ ഇടണം; ട്രെയിനിനു മുകളിൽ കയറി; 15കാരൻ ഷോക്കേറ്റു മരിച്ചു

goods-train-pic
SHARE

നിർത്തിയിട്ട ചരക്കു ട്രെയിനിനു മുകളിൽ മൊബൈൽ ഫോണിൽ വിഡിയോ ചിത്രീകരിക്കാനായി കയറിയ സ്കൂൾ വിദ്യാർഥി ഹൈ വോൾട്ടേജ് വൈദ്യുതക്കമ്പി തട്ടി തെറിച്ചു വീണു മരിച്ചു.

ഗുജറാത്തിലെ സബർമതി റെയിൽവേ സ്റ്റേഷൻ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനിനു മുകളിൽ വലിഞ്ഞു കയറിയ പ്രേം പാഞ്ചാൽ (15) തൽക്ഷണം മരിച്ചെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു. ‘അവന് ഇൻസ്റ്റഗ്രമിൽ വിഡിയോ ഇടണമായിരുന്നു. അതിനുവേണ്ടി ട്രെയിനിനു മുകളിൽ കയറിയതാണ്’ ചങ്ങാതിയുടെ മരണത്തിൽ ഞെട്ടിത്തരിച്ച കുട്ടി പറഞ്ഞു. അഹമ്മദാബാദിലെ റനിപിൽനിന്നാണ് ഇരുവരും റെയിൽവേ സ്റ്റേഷനിൽ എത്തിയത്. 

MORE IN INDIA
SHOW MORE