ബിജെപി വിട്ട് കോൺഗ്രസിലെത്തി; ഇനി തൃണമൂലിലേക്ക്; കീർത്തി ആസാദിന്റെ പുതുനീക്കം

kirti-congress-tmc
SHARE

കോൺഗ്രസ് നേതാവ് കീർത്തി ആസാദ് തൃണമൂൽ കോൺഗ്രസിലേക്ക്. ചൊവ്വാഴ്ച വൈകിട്ട് ഡൽഹിയിലെ ചടങ്ങിൽ തൃണമൂൽ അംഗത്വം സ്വീകരിക്കുമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബിജെപിയിൽനിന്നാണു കീർത്തി ആസാദ് കോൺഗ്രസിലേക്കു ചേക്കേറിയത്. 1983ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അംഗമായിരുന്നു കീർത്തി ആസാദ്.

ഡൽഹി ക്രിക്കറ്റ് അസോസിയേഷനിലെ ക്രമക്കേടും അഴിമതിയും ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‍ലിക്കെതിരെ പരസ്യ വിമർശനം നടത്തിയതിന് 2015 ഡിസംബറിൽ കീർത്തിയെ ബിജെപി സസ്പെൻഡ് ചെയ്തു. 2018ൽ അദ്ദേഹം കോൺഗ്രസിൽ ചേർന്നു. ബിഹാറിലെ ധർബംഗയിൽനിന്നു മൂന്നു തവണ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഡൽഹി സന്ദർശനത്തിനു മുന്നോടിയായാണ് കീർത്തി പാർട്ടി മാറുന്നതെന്നാണു നിഗമനം. മുതിർന്ന കോൺഗ്രസ് നേതാവും ബിഹാർ മുഖ്യമന്ത്രിയുമായിരുന്ന ഭഗവത് ഝാ ആസാദിന്റെ മകനാണ് ഇദ്ദേഹം.

MORE IN INDIA
SHOW MORE