ഉത്തരാഖണ്ഡിനെ വിറപ്പിച്ച് മേഘവിസ്ഫോടനം; മരണം 17 ആയി

utharakhandwb
SHARE

ഉത്തരാഖണ്ഡില്‍ ദുരിതം വിതച്ച് മേഘവിസ്ഫോടനവും ഉരുള്‍ പൊട്ടലുകളും. മരിച്ചവരുടെ എണ്ണം പതിനേഴായി. ഉരള്‍പൊട്ടലുകളില്‍ മൂന്ന് ദേശീയ പാതകളിലെ ഗതാഗതം നിലച്ചതോടെ നൈനിറ്റാള്‍ ജില്ല ഒറ്റപ്പെട്ടു. നദികളിലെ ജലനിരപ്പ് ഉയര്‍ന്നതോടെ നൈനിറ്റാള്‍, ഉദംസിങ് നഗര്‍ തുടങ്ങിയ നഗരങ്ങളില്‍ വെള്ളം കയറി. വെള്ളത്തിന്‍റെ കുത്തൊഴുക്കില്‍ പാലങ്ങള്‍ ഒലിച്ചുപോയി. കുടുങ്ങിക്കിടക്കുന്ന വിനോദ സാഞ്ചാരികളെയും തീര്‍ത്ഥാടകരെയും രക്ഷപ്പെടുത്താന്‍ വ്യോമസേനയെ നിയോഗിച്ചു. 

രണ്ടുദിവസമായി തുടരുന്ന കനത്തമഴ ഉത്തരാഖണ്ഡില്‍ സൃഷ്ടിച്ചിരിക്കുന്നത് ഭീതിജനകമായ സാഹചര്യമാണ്. നൈനിറ്റാള്‍ ജില്ലയിലുണ്ടായ ഉണ്ടായ വിവിധ അപകടങ്ങളില്‍ ഏഴുപേര്‍ മരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ചമ്പാവത് ജില്ലയിലെ സെല്‍ഖോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ടുപേര്‍ മരിച്ചു. പൗരിയില്‍ ഇന്നലെ മൂന്ന് നേപ്പാളി തൊഴിലാളികളും മരിച്ചിരുന്നു. നൈറ്റാള്‍ ജില്ലയിലെ രാംഗഡ് ഗ്രാമത്തിലുണ്ടായ മേഘവിസ്ഫോടനത്തില്‍ തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പരുക്കുകളോടെ ഏതാനും പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ള രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകായാണ്. നൈനിറ്റാള്‍ കായല്‍ കരവിഞ്ഞൊഴുകിയതോടെ വീടുകളിലും മറ്റ് കെട്ടിടങ്ങളിലും വെള്ളം കയറി. ഉകോസി നദി കരകവിഞ്ഞൊഴുകി രാംനഗറിലെ റിസോര്‍ട്ടില്‍ വെള്ളം കയറി. ഇവിടെ നൂറോളം വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുകയാണ്.  റിസോര്‍ട്ടിലേക്കുള്ള പാതകളിലെല്ലാം വെള്ളം നിറഞ്ഞിരിക്കുകയാണ്. ഉരള്‍പൊട്ടലും പ്രളയവും കാരണം ഒറ്റപ്പെട്ട നൈനിറ്റാള്‍ ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേന രംഗത്തിറങ്ങി. ചമ്പാവത് ജില്ലയിലെ ചല്‍തി പുഴയില്‍ നിര്‍മാണത്തിലുണ്ടായിരുന്ന പാലും ഹല്‍ദ്‌വാനിയിലെ ഗൗല നദിക്ക് കുറുകെയുള്ള പാലവും വെള്ളത്തിന്‍റെ കുത്തൊഴുക്കില്‍ ഒലിച്ചുപോയി. ഉരുള്‍പൊട്ടലില്‍ ബദ്‌രിനാഥ് ദേശീയ പാതയിലെ ഗതാഗതം നിലച്ചു. ഇവിടെ ഉരുള്‍പൊട്ടലില്‍ പെട്ട കാര്‍യാത്രികരെ സാഹസികമായി രക്ഷപ്പെുടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പുഷ്കര് സിങ് ധാമിയെ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. 

MORE IN INDIA
SHOW MORE
Loading...
Loading...