വേറൊരു പാര്‍ട്ടിയിലേക്കില്ല; പ്രണബ് മുഖര്‍ജിയുടെ മകള്‍ രാഷ്ട്രീയം വിട്ടു

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മിഷ്ഠ മുഖര്‍ജി സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു. രാഷ്ട്രീയം തനിക്ക് ഇണങ്ങുന്നതല്ലെന്നും ഇഷ്ടമുള്ള കാര്യങ്ങള്‍ക്കായി സമയം ചെലവഴിക്കാനാണ് ആഗ്രഹമെന്നും ശര്‍മിഷ്ഠ വ്യക്തമാക്കി. മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ചേരില്ല. രാഷ്ട്രസേവനത്തിന് രാഷ്ട്രീയമല്ലാതെ മറ്റുവഴികളുണ്ടെന്നും ശര്‍മിഷ്ഠ കൂട്ടിച്ചേര്‍ത്തു. 2014ലാണ് കോണ്‍ഗ്രസ് അംഗത്വം എടുത്തത്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. കോണ്‍ഗ്രസ് വക്താവിന്‍റെയും മഹിള കോണ്‍ഗ്രസ് ഡല്‍ഹി അധ്യക്ഷയുടെയും ചുമതല വഹിച്ചിരുന്നു. ശര്‍മിഷ്ഠയുടെ സഹോദരനും കോണ്‍ഗ്രസ് മുന്‍ എംപിയുമായ അഭിജിത്ത് മുഖര്‍ജി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.