കളിചിരിക്കൊപ്പം കരുതലും വേണം; കേരളത്തോട് ഡല്‍ഹിയിലെ കുട്ടികള്‍

delhi-school
SHARE

നവംബറില്‍ സ്കൂളില്‍ പോകാനൊരുങ്ങുന്ന കേരളത്തിലെ കൂട്ടുകാരോട് ഡല്‍ഹിയിലെ വിദ്യാര്‍ഥികള്‍ക്ക് പറയാനുള്ളത് ഒട്ടും ആശങ്കവേണ്ടെന്നാണ്. കളിചിരിക്കൊപ്പം കരുതലും വേണമെന്നു മാത്രം. പ്രതിരോധമാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ കോവിഡ് കാലത്തും ക്ലാസ്മുറികളില്‍ ആത്മവിശ്വാസത്തോടെ പഠിച്ചു മുന്നേറാം. 

കാശിനാഥ് സുരേഷ്....പത്താം ക്ലാസ് സിബിഎസ്ഇ വിദ്യാര്‍ഥി.... ബോര്‍ഡ് പരീക്ഷ രണ്ട് തവണയാക്കിയതും ഒാണ്‍ലൈന്‍ ക്ലാസുകള്‍ നെറ്റ്‍വര്‍ക്ക് പ്രശ്നത്തെ തുടര്‍ന്ന് തടസപ്പെട്ടതും ആശങ്കയായിരുന്നു. അടച്ചുപൂട്ടല്‍ കാലം അവസാനിപ്പിച്ച് 17 മാസത്തെ ഇടവേളയ്ക്ക് ശേഷം സ്കൂള്‍ തുറക്കുമെന്ന പ്രഖ്യാപനം വന്നപ്പോള്‍ ഏറെ സന്തോഷിച്ചു. പഠനം പതിവുരീതിയിലാകും. കൂട്ടുകാരെ കാണാം. വൈറസ് വില്ലനാകുമോയെന്ന പേടിയുണ്ടായിരുന്നു. സ്കൂളില്‍ ഒരുക്കിയ പ്രതിരോധ സംവിധാനങ്ങള്‍ കണ്ടപ്പോള്‍ ആശങ്ക ആത്മവിശ്വാസത്തിന് വഴിമാറി. 

കുട്ടികള്‍ക്ക് വാക്സീന്‍ നല്‍കി തുടങ്ങാത്തതായിരുന്നു രക്ഷിതാക്കളുടെ ആശങ്ക.  ഡല്ഹിയില്‍ സെപ്റ്റംബര്‍ 1മുതലാണ്  9 മുതല്‍ 12വരെയുള്ള ക്ലാസുകള്‍ തുടങ്ങിയത്. സ്കൂളിലെത്താന്‍ കഴിയാത്തവര്‍ക്ക് ഒാണ്‍ലൈന്‍ പഠന സൗകര്യവുമുണ്ട്സ്വകാര്യസ്കൂളുകള്‍  ആദ്യം ഒന്നു മടിച്ചെങ്കിലും പിന്നെ അവിടെയും മണിയൊച്ച മുഴങ്ങി.

MORE IN INDIA
SHOW MORE
Loading...
Loading...