‘റോഡ് നന്നാക്കാതെ കല്യാണം കഴിക്കില്ല’; മുഖ്യമന്ത്രിക്ക് കത്തെഴുതി 26കാരി

karnataka-cm-letter
SHARE

ഗ്രാമത്തിലെ റോഡ് ശരിയാക്കി തരാതെ താൻ കല്യാണം കഴിക്കില്ലെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതി യുവതി. കർണാടക മുഖ്യമന്ത്രി ബാസവരാജ് ബൊമ്മയെ തേടിയാണ് വേറിട്ട കത്തെത്തിയത്. ദാവൻഗരെ ജില്ലയിലെ രാംപുര ഗ്രാമത്തിൽ നിന്നാണ് ബിന്ദു എന്ന 26കാരി യുവതി കത്തെഴുതിയിരിക്കുന്നത്.

ആരും തിരിഞ്ഞുനോക്കാത്ത തന്റെ നാട്ടിൽ നല്ലൊരു റോഡ് പോലുമില്ലെന്ന് യുവതി പറയുന്നു. ഗ്രാമത്തിലെ റോഡ് നന്നാക്കി ബസ് സർവീസ് എങ്കിലും ആരംഭിക്കണമെന്ന് യുവതി ആവശ്യപ്പെടുന്നു. നാട്ടിലെ റോഡ് നന്നാക്കാതെ താൻ വിവാഹം കഴിക്കില്ലെന്നും യുവതി കത്തിൽ വ്യക്തമാക്കി. ഈ വിഷയത്തിൽ ആരും പോരാടാൻ ഇല്ലെന്നും അതുകാെണ്ടാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും യുവതി പറയുന്നു. ഗ്രാമത്തിൽ നിന്നും ആദ്യമായി ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ആളാണ് ബിന്ദു. 

കത്ത് ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫിസിലെ അധികൃതർ ഉടൻ നടപടി സ്വീകരിക്കുമെന്ന് യുവതിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. പഠിക്കുന്ന കാലം റോഡ് കാരണം ഹോസ്റ്ററിൽ നിന്നാണ് പഠിച്ചിരുന്നതെന്നും യുവതി പറഞ്ഞിരുന്നു. അറുപതോളം വീടുകൾ ഉള്ള ഗ്രാമത്തിൽ 300 പേരാണ് താമസിക്കുന്നത്. 

MORE IN INDIA
SHOW MORE
Loading...
Loading...