രാജസ്ഥാനില്‍ 'ലാൻഡ് ജിഹാദെ'ന്ന് ബിജെപി എംഎൽഎ; തള്ളി പൊലീസ്

land-jihad
SHARE

രാജസ്ഥാനിലെ പട്ടണമായ മല്‍പുരയിൽ നിന്നും ഹിന്ദുക്കൾ കൂട്ടപലായനം ചെയ്യുന്നുവെന്നും സ്ഥലങ്ങളെല്ലാം മുസ്‍ലിംകൾ വാങ്ങിക്കുകയാണെന്നും അവിടെ െടക്കുന്നത് ലാന്‍ഡ് ജിഹാദാണെന്നും ആരോപിച്ച് ബിജെപി എംഎൽഎ. മാൽപുര എംഎൽഎ ആയ കനയ്യ ലാലാണ് ഹിന്ദുക്കളെ ഭീഷണിപ്പെടുത്തി സ്ഥലത്തെ കണ്ണായ സ്ഥലങ്ങളെല്ലാം മുസ്‍ലിംകൾ വാങ്ങിക്കുന്നതെന്നാണ് വാദം. എന്നാൽ ബിജെപിയുടെ ഈ വാദങ്ങൾ തള്ളി മാൽപുര പൊലീസ് രംഗത്തെത്തി. അത്തരത്തിൽ നിർബന്ധിത പലായനം ഒന്നും തന്നെ നടക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.  നേരത്തെ ഉത്തരാഖണ്ഡിലും സമാന ആരോപണവുമായി ബിജെപി നേതാവ് രംഗത്തെത്തിയിരുന്നു. 

മുസ്‍ലിംകള്‍ കരുതിക്കൂട്ടി പദ്ധതിയിട്ടാണ് ഇത് ചെയ്യുന്നത്.  ഹിന്ദുക്കൾക്കിടയിൽ ഭയവും അരക്ഷിതാവസ്ഥയും രൂക്ഷമായെന്നും 600 മുതൽ 800 വരെ കുടുംബങ്ങൾ സ്ഥലം വിട്ടുപോയെന്നും പറയുന്നു. മൽപുര ഒരു സെൻസിറ്റീവ് പട്ടണമാണെന്നും 1950 മുതൽ നിരന്തരമായി സാമുദായിക സംഘർഷങ്ങൾ ഉണ്ടാകുകയും നൂറിലധികം പേർ മരിക്കുകയും ചെയ്തെന്ന് അദ്ദേഹം പറയുന്നു.

എന്നാൽ ബിജെപിയുടെ ഈ വാദങ്ങൾ തള്ളി മാൽപുര പൊലീസ് രംഗത്തെത്തി. അത്തരത്തിൽ നിർബന്ധിത പലായനം ഒന്നും തന്നെ നടക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ബിജെപി വാദങ്ങൾക്കെതിരെ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. 

MORE IN INDIA
SHOW MORE
Loading...
Loading...