നീന്തിയെടുത്ത് കരയ്ക്കെത്തിച്ച് അവൻ കണ്ടു; അച്ഛനായിരുന്നു ആ അജ്ഞാതജഡം

deadbody-15
SHARE

പുഴയിൽ കമിഴ്ന്നു കിടക്കുകയായിരുന്ന അജ്ഞാത മൃതദേഹം നീന്തിയെടുത്ത് കരയ്ക്കെത്തിച്ച് തിരിച്ചുകിടത്തിയ ഫയർ സർവീസ് ജീവനക്കാരൻ കണ്ടത് സ്വന്തം പിതാവിന്റെ മുഖം. ഗൂഡല്ലൂർ ഫയർ സർവീസിലെ ബാലമുരുകനാണ് പിതാവ് വേലുച്ചാമിയുടെ (65) മൃതദേഹം പുഴയിൽ നിന്നു കണ്ടെടുത്തത്. 

ഫയർ സർ‌വീസിൽ നിന്നു തന്നെ വിരമിച്ച വേലുച്ചാമി രണ്ടു ദിവസം മുൻപാണ് നാട്ടിലേക്കെന്നു പറഞ്ഞ് താമസസ്ഥലത്തു നിന്ന് ഇറങ്ങിയത്. വീട്ടുകാർ പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. 

ഇന്നലെ രാവിലെയാണ് പാണ്ഡ്യാർ പുഴയിലെ ഇരുമ്പുപാലം ഭാഗത്ത് അജ്ഞാത മൃതദേഹം കണ്ടതായി വിവരം ലഭിച്ച് ഫയർ സ്റ്റേഷനിൽ നിന്നു ബാലമുരുകനും സഹപ്രവർത്തകരും പുറപ്പെട്ടത്. കമിഴ്ന്നു കിടന്ന മൃതദേഹം കരയ്ക്കടുപ്പിച്ച ശേഷമാണു മുഖം ശ്രദ്ധിച്ചത്. പിതാവിന്റെ മൃതദേഹം കണ്ട് തളർന്നു പോയ ബാലമുരുകനെ ആശ്വസിപ്പിക്കാൻ സഹപ്രവർത്തകർ ഏറെ പാടുപെടേണ്ടി വന്നു. നാഗലക്ഷ്മിയാണ് വേലുച്ചാമിയുടെ ഭാര്യ. മറ്റൊരു മകൻ: ദിനേശ് കുമാർ.

MORE IN INDIA
SHOW MORE
Loading...
Loading...