ജാതിയില്ല, മതവും; വിജയ് തനി 'തമിഴൻ'; വെളിപ്പെടുത്തൽ

vijay-11
SHARE

തമിഴകത്തിന്റെ ഇളയ ദളപതിക്ക് ജാതിയും മതവുമില്ലെന്ന് വെളിപ്പെടുത്തി പിതാവ് എസ്.എ ചന്ദ്രശേഖർ. വിജയ്​യുടെ ജാതിയും മതവും തിരഞ്ഞുള്ള വിവാദങ്ങളോട് ആദ്യമായാണ് അദ്ദേഹത്തിന്റെ പ്രതികരണം. സ്കൂളിൽ ചേർത്ത സമയത്ത് തമിഴൻ എന്നാണ് ചേർത്തത്. ആദ്യം സ്കൂൾ അധികൃതർ ഇത് അംഗീകരിക്കാൻ വിസമ്മതിച്ചുവെങ്കിലും പിന്നീട് വഴങ്ങുകയായിരുന്നുവെന്ന് ചന്ദ്രശേഖർ പറയുന്നു. 

അന്ന് മുതൽ വിജയ് തമിഴനാണ് എല്ലാ അർഥത്തിലും. ഇനിയും അങ്ങനെ തന്നെ ആയിരിക്കും. വിചാരിച്ചാൽ നമുക്ക് ജാതിയില്ലാതെ മുന്നോട്ട് പോകാം ആ തീരുമാനമെടുക്കേണ്ടത് നമ്മളാണെന്നും അദ്ദേഹം പറഞ്ഞു. 

MORE IN INDIA
SHOW MORE
Loading...
Loading...