‘കോൺഗ്രസ് ഭീകരവാദത്തിന്റെ മാതാവ്; ജനത്തിന് ആശ്വാസം ബിജെപി’; വിവാദവാക്കുമായി യോഗി

yogi-congress
SHARE

യുപിയിൽ തിരഞ്ഞെടുപ്പ് വരാനിരിക്കെ ഭരണത്തുടർച്ച നേടാൻ ശക്തമായ നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. പ്രിയങ്കയുടെ നേതൃത്വത്തിൽ കോൺഗ്രസും ശക്തമായ തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്. ഇതിന് പിന്നാലെ കോൺഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. രാജ്യത്തെ ഭീകരവാദത്തിന്റെ മാതാവാണ് കോണ്‍ഗ്രസെന്നും ജനങ്ങൾക്ക് ആശ്വാസം പകരുന്നതാണ് ബിജെപിയെന്നും യോഗി പറയുന്നു.

ഒരു െപാതുചടങ്ങിൽ വച്ചാണ് കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് അദ്ദേഹം രംഗത്തുവന്നത്.‘രാജ്യത്ത് കോൺഗ്രസാണ് ഭീകരവാദത്തിന്റെ മാതാവ്. അവരെ ഇനിയും സഹിക്കേണ്ടതില്ല. കോൺഗ്രസ് രോഗങ്ങളാണ് തന്നുകാെണ്ടിരുന്നത്. അവർ രാമനിലുള്ള വിശ്വാസത്തെ അപമാനിക്കുന്നു. മാഫിയകൾക്ക് സംരക്ഷണം നൽകുന്നു. എന്നാൽ ബിജെപി ജനങ്ങൾക്ക് ആശ്വാസം പകരുന്നു. രാമക്ഷേത്രം നിര്‍മിക്കുന്നതിനുള്ള വഴി തെളിയിച്ചതും ബിജെപിയാണ്. എവിടെ ബിജെപിയുണ്ടോ അവിടെ എല്ലാവര്‍ക്കും ബഹുമാനം ലഭിക്കും. വിശ്വാസങ്ങള്‍ ആദരിക്കപ്പെടും' യോഗി പറയുന്നു.

വരുന്ന തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കരുത്ത് കാണിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസും പ്രിയങ്കാ ഗാന്ധിയും. 12,000 കിലോമീറ്റർ പദയാത്ര നടത്തുമെന്നാണ് കോൺഗ്രസ് പ്രഖ്യാപനം. പ്രിയങ്ക വിളിച്ചുചേർത്ത തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ യോഗത്തിലാണ് സുപ്രധാന തീരുമാനം. 

ഉത്തർപ്രദേശിലെ നഗരങ്ങളിലും ഗ്രാമങ്ങളിലുമായി 12,000 കിലോമീറ്റർ നീണ്ടുനിൽക്കുന്ന യാത്രക്ക് പ്രിയങ്കാ ഗാന്ധി തന്നെ നേതൃത്വം നൽകും. യോഗി സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാകും കോൺഗ്രസിന്റെ പദയാത്ര. ഓരോ ജില്ലകളിലും പ്രിയങ്ക നേരിട്ടെത്തി ബിജെപി വിരുദ്ധ പ്രചാരണത്തിന് നേതൃത്വം നൽകുമെന്നാണ് സൂചന. സർക്കാരിന്റെ കോവിഡ് വീഴ്ചകൾ ഉയർത്തിക്കാട്ടി മുൻപ് തന്നെ പ്രിയങ്ക യുപിയിൽ സജീവമാണ്.

MORE IN INDIA
SHOW MORE
Loading...
Loading...