‘എല്ലാം നേരിടാൻ തയാർ’: കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന ചോദ്യത്തോട് നുസ്രത്ത് ജഹാൻ

Nusrat-Jahan
SHARE

കൊൽക്കത്ത: കുഞ്ഞിന്റെ പിതാവിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകാതെ തൃണമൂൽ കോൺഗ്രസ് എംപി നുസ്രത്ത് ജഹാൻ. ‘അച്ഛൻ ആരാണെന്ന് അച്ഛനായവർക്ക് അറിയാം. രക്ഷകർത്താക്കളുടെ സ്ഥാനം ഞാനും പങ്കാളി യാഷും (നടൻ യാഷ് ദാസ്ഗുപ്ത) ആസ്വദിക്കുന്നു.’– അവർ പറഞ്ഞു. ബുധനാഴ്ച കൊൽക്കത്തയിൽ ഒരു സലൂണിന്റെ ഉദ്ഘാടന വേളയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നുസ്രത്ത്.

വോട്ടർമാരോട് തനിക്ക് ഉത്തരവാദിത്തബോധമുണ്ടെന്നും അടുത്ത സമ്മേളനത്തിൽ പാർലമെന്റിൽ തിരിച്ചെത്തുമെന്നും നുസ്രത്ത് പറഞ്ഞു. ‘എനിക്ക് നിറവേറ്റേണ്ട ഉത്തരവാദിത്തങ്ങളുണ്ട്. എന്നോടും എന്റെ കുടുംബത്തോടും എനിക്ക് വോട്ടുചെയ്ത ആളുകളോടും എനിക്ക് ഉത്തരവാദിത്തമുണ്ട്. അതിനാൽ ഞാൻ ജോലിയിൽ തിരിച്ചെത്തും.’– അവർ പറഞ്ഞു.

മകന്റെ പിതാവാരാണെന്ന ചോദ്യം നേരിടാൻ തയാറാണോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് താൻ എപ്പോഴും തയാറാണെന്ന് അവർ മറുപടി നൽകി. ‘മകന്റെ ജനനത്തിനു ശേഷം എല്ലാം മാറി. എന്റെ ഭൂമിശാസ്ത്രം മുതൽ ചരിത്രം വരെ എല്ലാം മാറിയിരിക്കുന്നു. അതൊരു മനോഹരമായ വികാരമാണ്. അതു പ്രകടിപ്പിക്കാൻ കഴിയില്ല.’– നുസ്രത്ത് കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് 26നാണ് നുസ്രത്ത് ജഹാന് മകൻ യിഷാൻ ജനിച്ചത്. ബിസിനസുകാരനായ നിഖിൽ ജെയിനുമായി 2019 ജൂൺ 19ന് തുർക്കിയിൽ വച്ച് നുസ്രത്ത് വിവാഹിതരായെങ്കിലും പിന്നീട് ഇരുവരും പിരിഞ്ഞു. നടൻ യാഷ് ദാസ്ഗുപ്തയാണ് ഇപ്പോൾ നുസ്രത്തിന്റെ പങ്കാളി.

MORE IN INDIA
SHOW MORE
Loading...
Loading...