ദേശീയപാതയിൽ പറന്നിറങ്ങി യുദ്ധവിമാനം; ചരിത്രം

Airforce
SHARE

ദേശീയപാതയില്‍ പറന്നിറങ്ങി കേന്ദ്രമന്ത്രിമാര്‍ വ്യോമസേനയുടെ വിജയക്കുതിപ്പില്‍ പുതിയ അധ്യായമെഴുതി. അടിയന്തര ലാന്‍ഡിങ് സൗകര്യമൊരുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിന്‍റെ ഭാഗമായാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും രാജസ്ഥാനിലെ ജലോറില്‍ പറന്നിറങ്ങിയത്. ഏതു വെല്ലുവിളിയും നേരിടാന്‍ രാജ്യം സദാസജ്ജമാണെന്നതിന്‍റെ സന്ദേശമാണിതെന്ന് രാജ്നാഥ് സിങ് പറഞ്ഞു. 

വ്യോമസേനയുടെ സി–130ജെ സൂപ്പര്‍ ഹെര്‍ക്കുലിസ് വിമാനം ലാന്‍ഡ് ചെയ്തത് ചരിത്രത്തിലേയ്ക്കാണ്. വിമാനത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും വ്യോമസേന മേധാവി ആര്‍.കെ.എസ് ബദൗരിയയും. സാക്ഷിയായി സംയുക്ത സേനമേധാവി ബിപിന്‍ റാവത്ത്. ദേശീയപാത 925എയിലായിരുന്നു അടിയന്തര ലാന്‍ഡിങ്. പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് 40 കിലോമീറ്റര്‍ മാത്രം അകലെ. വ്യോമതാവളങ്ങള്‍ ശത്രുസേനകള്‍ ആക്രമിച്ചാല്‍, പകരം റണ്‍വേകളായി ദേശീയപാതകളെ ഉപയോഗിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് റണ്‍വേ ഒരുക്കിയിട്ടുള്ളത്. ദേശീയപാത അതോറിറ്റിയും വ്യോമസേനയും സംയുക്തമായി. 3 കിലോ മീറ്റര്‍ നീളം. 33 മീറ്റര്‍ വീതി. റണ്‍വേയുടെ വശങ്ങളില്‍ വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. 

ബംഗാളിലും ജമ്മുകശ്മീരിലും ആന്ധ്രയിലുമടക്കം രാജ്യത്ത് ഇത്തരത്തില്‍ 28 റണ്‍വേകള്‍ ഒരുങ്ങും. ഇത്തരം ദേശീയ പാതകളില്‍ വാഹനഗതാഗതം പതിവുപോലെ അനുവദിക്കുമെങ്കിലും വ്യോമസേനയ്ക്ക് ആവശ്യം വന്നാല്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവയ്ക്കും.

MORE IN INDIA
SHOW MORE
Loading...
Loading...