നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ നിർബന്ധ സർക്കാർ ക്വാറന്റീൻ; കടുപ്പിച്ച് ബംഗളുരു

banglore
SHARE

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് ബംഗളുരുവിൽ നിർബന്ധ സർക്കാർ ക്വാറന്റീൻ. റെയിൽവേ സ്റ്റേഷനുകളിലും ബസ്റ്റാന്റിലും ആർ.ടി.പി.സി.ആർ പരിശോധന കർശനമാക്കി. മൂന്നാം തരംഗം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ട്രയാജ് കേന്ദ്രങ്ങളും ഒരുങ്ങി  

കർണാടകയിൽ കാര്യമായ പരിശോധനകൾ ഒന്നുമില്ലെന്ന തോന്നലോടെ ആരും അതിർത്തി കടന്നെത്തേണ്ട എന്ന വ്യക്തമായ നിലപാടാണ് സർക്കാരിന്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ സംസ്ഥാനത്ത് പ്രവേശിക്കുന്നവരെ നിർബന്ധ ക്വാറന്റീനിൽ അയയ്ക്കുകയാണ്. മലയാളികൾ ഉൾപ്പെടെ ഇതര സംസ്ഥാനത്ത് നിന്നെത്തുന്ന എല്ലാവരും പരിശോധനയ്ക്ക് വിധേയരാവണം. നെഗറ്റീവ് സർട്ടിഫിക്കറ്റൊ രണ്ടുഡോസ് വാക്സീൻ എടുത്തതിന്റെ രേഖകളോ ഇല്ലാത്ത എല്ലാവർക്കും പരിശോധന ഉണ്ടെങ്കിലും കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നെത്തുന്നവരെയാണ് കൂടുതൽ നിരീക്ഷിക്കുന്നത്. പരിശോധന ഫലം വരുന്നതുവരെ സ്കൂളുകളിലും ഹോസ്റ്റലുകളിലും മറ്റുമായി ഇവരെ താമസിപ്പിക്കും. വീടുകളിൽ കഴിയാനും സൗകര്യം ഒരുക്കുന്നുണ്ട്. പക്ഷെ നിരീക്ഷണം ശക്തമായിരിക്കും.

ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നവരെ നിരീക്ഷണത്തിലാക്കാനുള്ള ട്രായാജ് കേന്ദ്രങ്ങളും ബംഗളൂർ നഗരസഭ ഒരുക്കിയിട്ടുണ്ട്. മൊബൈൽ യുണിറ്റുകളും സജ്ജം.

MORE IN INDIA
SHOW MORE
Loading...
Loading...