അമ്പലത്തിൽ വച്ച് പൊലീസ് വളഞ്ഞു; സയനൈഡ് കഴിച്ച് മോഷ്ടാവ് ജീവനൊടുക്കി

suicide
SHARE

കുപ്രസിദ്ധ മോഷ്ടാവ് ആന്ധ്രാ സ്വദേശി ശങ്കർ സയനൈഡ് കഴിച്ച് ജീവനൊടുക്കി. ബംഗളുരുവിലെ ഹൊസ്കൊട്ടയ്ക്കടുത്ത ക്ഷേത്രത്തിന് മുന്നിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. ക്ഷേത്രത്തിലേക്ക് സുഹൃത്തിനൊപ്പമെത്തിയ ശങ്കറിനെ കാത്തുനിന്ന പൊലീസ് സംഘം വളയുകയായിരുന്നു. ഉടൻ തന്നെ ഇയാള്‍ കയ്യിൽ കരുതിയിരുന്ന സയനൈഡ് വിഴുങ്ങി. 

ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് പിടികൂടി. നിരവധി മാലമോഷണക്കേസുകളിൽ പ്രതിയായിരുന്നു ശങ്കർ. ക്ഷേത്ര പരിസരത്ത് ഇയാൾ ഒളിച്ച് താമസിക്കുന്നതായും പതിവായി ക്ഷേത്രത്തിൽ എത്തുന്നതായും വിവരം ലഭിച്ചതോടെയാണ് പൊലീസ് സംഘം എത്തിയത്. 

MORE IN INDIA
SHOW MORE
Loading...
Loading...