ഉത്തരാഖണ്ഡിൽ നിയന്ത്രണ രേഖയ്ക്കു സമീപം ചൈനീസ് നീക്കം; ജാഗ്രതയിൽ ഇന്ത്യ

china-ladakh-new
SHARE

ഉത്തരാഖണ്ഡിലെ ബരഹൊതി മേഖലയിൽ നിയന്ത്രണ രേഖയ്ക്കു സമീപം സൈനിക വിന്യാസം ശക്തമാക്കി ചൈന. ആറു മാസങ്ങൾക്കു ശേഷമാണു മേഖലയിൽ ചൈന നീക്കങ്ങൾ നടത്തുന്നതെന്നാണു റിപ്പോർട്ടുകൾ. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 40 ട്രൂപ്പുകൾ ബരഹൊതിയിലെ നിയന്ത്രണ രേഖയോടു ചേർന്നു പട്രോളിങ് നടത്തുന്നതു ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നാണു സർക്കാർ വൃത്തങ്ങളിൽനിന്നു ലഭിക്കുന്ന വിവരം. 

പുതിയ സാഹചര്യത്തിൽ ചൈനയുടെ ഭാഗത്തുനിന്നു കൂടുതൽ നീക്കങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും എന്നാൽ, സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാനുള്ള എല്ലാവിധ മുന്നൊരുക്കങ്ങളും സ്വീകരിച്ചെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ബരഹൊതിയോടു ചേർന്നുള്ള എയർ ബേസ് കേന്ദ്രീകരിച്ചും ചൈന കൂടുതൽ നീക്കങ്ങൾ നടത്തുന്നുണ്ട്. ഒട്ടേറെ ഡ്രോണുകളും ഹെലികോപ്ടറുകളും ഈ എയർ സ്ട്രിപ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ട്. ലഡാക്കിനു സമാനമായ സാഹചര്യം ഒഴിവാക്കുന്നതിനായി കഴിഞ്ഞ വർഷംതന്നെ ഇന്ത്യ മേഖലയിൽ സൈനിക വിന്യാസം നടത്തിയിരുന്നു. ഇതിനു പുറമെ കൂടുതൽ ട്രൂപ്പുകളെ ഇവിടേക്ക് അയച്ചതായും വിവരമുണ്ട്.

കഴിഞ്ഞ വർഷം മേയ് മാസത്തിനു ശേഷം ഇന്ത്യയുടെയും ചൈനയുടെയും സേന കിഴക്കൻ ലഡാക്കിൽ ഒന്നിലധികം തവണ മുഖാമുഖം വന്നിരുന്നു. തുടർന്ന് ഒട്ടേറെ സൈനിക–നയതന്ത്ര ചർച്ചകൾക്കു ശേഷമാണു ഇന്ത്യയും ചൈനയും സേനയെ പിൻവലിച്ചത്. സൈനിക ഉദ്യോഗസ്ഥർ നൽകുന്ന വിവരം അനുസരിച്ച് തന്ത്രപ്രധാന സ്ഥലങ്ങൾക്കു സമീപമുള്ള നിയന്ത്രണ രേഖയുടെ അടുത്ത് ഇരു രാജ്യങ്ങളും 50,000 മുതൽ 60,000 ട്രൂപ്പുകളെ വരെ വിന്യസിച്ചിട്ടുണ്ട്.

MORE IN INDIA
SHOW MORE
Loading...
Loading...