രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിക്കെതിരെ ആരോപണം; മാധ്യമപ്രവർത്തകനെതിരെ കേസ്

vhp-21
SHARE

രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിക്കെതിരെ ഭൂമി കയ്യേറ്റ ആരോപണം ഉന്നയിച്ച മാധ്യമപ്രവർത്തകനെതിരെ യുപി പൊലീസ് കേസെടുത്തു. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നാണ് കേസ്. ഇതിന് പുറമേ 17 കുറ്റങ്ങൾ കൂടി മാധ്യമപ്രവർത്തകനായ വിനീത് നരേനും അൽക ലഹോതിക്കും രജനിഷിനുമെതിരെ ചുമത്തിയിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്ത് നേതാവും രാമ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിയുമായ ചമ്പത് റായിയുടെ സഹോദരൻ സഞ്ജയ് ബൻസലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. 

ബിജ്നോറിൽ ഭൂമി കയ്യേറാൻ സഹോദരൻമാരെ ചമ്പത് റായ് സഹായിച്ചുവെന്നായിരുന്നു മാധ്യമപ്രവർത്തകനായ വിനീത് നരേൻ ആരോപിച്ചത്.   എന്നാൽ ആരോപണം ശരിയല്ലെന്നും തെറ്റായ ആരോപണങ്ങൾ ഉന്നയിക്കാൻ മൂവരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നും ഇതിലൂടെ രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നുമാണ് സഞ്ജയ്​യുടെ പരാതിയിൽ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്. മതത്തിന്റെ അടിസ്ഥാനത്തിൽ ശത്രുത വളർത്തുക, തെറ്റായ തെളിവുകൾ നൽകൽ, വഞ്ചന, അതിക്രമം എന്നിവ ആരോപിച്ചാണ് മൂവർക്കുമെതിരെ എഫ്‌ഐ‌ആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...