നവജാത ശിശുവിനെ മൂന്നര ലക്ഷം രൂപയ്ക്ക് വിറ്റു; അമ്മയടക്കം ആറുപേർ അറസ്റ്റിൽ

newborn-murder
പ്രതീകാത്മക ചിത്രം
SHARE

ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ വിറ്റ കേസിൽ മാതാപിതാക്കൾ ഉൾപ്പടെ ആറുപേർ അറസ്റ്റിൽ. ഡൽഹിയിലാണ് സംഭവം. മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപയ്ക്കാണ് ആറു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ ഇവർ വിറ്റതെന്ന് പൊലീസ് കണ്ടെത്തി. മക്കളില്ലാത്ത വിദ്യാനന്ദ്– റാംപാരി ദമ്പതികൾക്കാണ് ഇവർ കുഞ്ഞിനെ പണം വാങ്ങി നൽകിയത്. സംഭവമറിഞ്ഞ പൊലീസ് മാതാപിതാക്കളടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയും കുഞ്ഞിനെ കണ്ടെത്തി ശിശുക്ഷേമ സമിതിയെ സംരക്ഷണം ഏൽപ്പിക്കുകയും ചെയ്തു.

MORE IN INDIA
SHOW MORE
Loading...
Loading...