ഗുജറാത്തിലെ സബർമതി നദിയിലെ വെള്ളത്തിൽ കൊറോണ വൈറസ്; നടുക്കി റിപ്പോർട്ട്

gujarat-river-virus
SHARE

ഗുജറാത്തിലെ അഹമ്മദാബാദിലെ സബർമതി നദിയിലും സമീപത്തെ രണ്ട് തടാകത്തിലെ വെള്ളത്തിലും കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് റിപ്പോർട്ട്. നദിയിലെ ജലത്തിന്റെ സാമ്പിൾ പരിശോധിച്ചപ്പോഴാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. നഗരത്തിൽ തന്നെയുള്ള കാൻക്രിയ, ചന്ദോള എന്നീ തടാകങ്ങളിലും വൈറസിനെ കണ്ടെത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഗാന്ധിനഗർ ഐഐടി, ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റീസ് സ്കൂൾ ഓഫ് എൻവയോൺമെന്റ് സയൻസ് എന്നിവടങ്ങളിലെ ഗവേഷകരാണ് വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് പഠിച്ചത്. നദികളിലെയും തടാകങ്ങളിലേയും വൈറസ് സാന്നിധ്യം വലിയ അപകടത്തിലേക്ക് നയിക്കുമെന്നും ഐഐടിയിലെ പ്രഫസർ മനീഷ് കുമാർ പറയുന്നു. വെള്ളത്തിൽ വൈറസിന് കൂടുതൽ കാലം നിലനിൽക്കാനാകും എന്നത് അപകടത്തിന്റെ സൂചനയാണ്. 

അതേസമയം വൈറസ് നമ്മൾക്കിടയിലുണ്ടെന്നും അതിന് എപ്പോൾ വേണമെങ്കിലും രൂപമാറ്റം സംഭവിക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജൂൺ 21 മുതൽ എല്ലാവർക്കും സൗജന്യമായി കോവിഡ് വാക്സീൻ നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. കോവിഡ് മുന്നണിപ്പോരാളികളുടെ വൈദഗ്ധ്യം ഉയര്‍ത്താനുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിൽ വൈറസിനുണ്ടാകുന്ന രൂപമാറ്റം എന്തൊക്കെ വെല്ലുവിളികളാണ് നമുക്ക് മുന്നിൽ ഉയർത്തുന്നതെന്ന് തിരിച്ചറിയാനായി. വെല്ലുവിളികൾ നേരിടുന്നതിനുള്ള തയാറെടുപ്പുകൾ നടത്തണമെന്നും മോദി പറഞ്ഞു. 1500 ഓക്സിജന്‍ പ്ലാന്‍റുകള്‍ സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. 26 സംസ്ഥാനങ്ങളിലെ 111 കേന്ദ്രങ്ങളിലൂടെ ഒരു ലക്ഷത്തിലധികം പേര്‍ക്ക് പരിശീലനം നല്‍കും. 276 കോടി രൂപ പദ്ധതിക്ക് ചെലവുവരുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

MORE IN INDIA
SHOW MORE
Loading...
Loading...