രാജ്യത്ത് പ്രതിദിന രോഗികൾ ഒരു ലക്ഷത്തിൽ താഴെ; ആശ്വാസക്കണക്ക്

covid-nietnam
SHARE

63 ദിവസത്തിനിടെ ആദ്യമായി രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിന് താഴെ. ഇന്നലെ 86,498 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,123 പേര്‍ മരിച്ചു. 1.82 ലക്ഷം പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 13.03 ലക്ഷമായി കുറഞ്ഞു. 

കോവിഡ് രണ്ടാം തരംഗത്തെ പൂര്‍ണമായും പിടിച്ച് കെട്ടുന്നതിലേക്ക് രാജ്യം അതിവേഗം മുന്നേറുന്നതിന്‍റെ സൂചനയാണ് ഇന്നത്തെ കോവിഡ് കണക്കുകള്‍. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.62 ശതമാനമായി കുറഞ്ഞു. ഒരാഴ്ച മുമ്പ് ഇത് 9 ശതമാനമായിരുന്നു. തുടര്‍ച്ചയായ പതിനഞ്ചാം ദിവസം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് താഴെ പിടിച്ചുനിര്‍ത്താനായി എന്നതും ശ്രദ്ധേയമാണ്. രോഗമുക്തി നിരക്ക് 94.29 ശതമാനമായി ഉയര്‍ന്നു. തുടര്‍ച്ചയായ ഇരുപത്തിയാറാം ദിവസമാണ് രോഗികളേക്കാള്‍ കൂടൂതല്‍ പേര്‍ രോഗമുക്തരമാകുന്നത്.

പ്രതിദിന മരണസംഖ്യയില്‍ ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തുന്നെങ്കിലും തുടര്‍ച്ചയായ 49ാം ദിവസവും രണ്ടായിരത്തിലേറെ പേര്‍ കോവിഡ് ബാധിച്ച് മരിച്ചു എന്നത് ആശങ്കകള്‍ ബാക്കിയാക്കുന്നു. ലോകത്ത് കോവിഡ് ബാധിച്ച് ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്നത് ഇന്ത്യയിലാണ്. ആകെ മരണം ഇന്ന് മൂന്നര ലക്ഷം കവിഞ്ഞു.  ഇന്നലെ 33.64 ലക്ഷം പേര്‍ക്ക് വാക്സീന്‍ നല്‍കി. ആകെ വാക്സീന്‍ സ്വീകരിച്ചവരുടെ എണ്ണം 23.61 കോടിയായി വര്‍ധിച്ചു. ഇതില്‍ 4.66 കോടി മാത്രമാണ് രണ്ട് ഡോസും സ്വീകരിച്ചവര്‍. ആകെ ജനസംഖ്യയുടെ 3.3 ശതമാനം മാത്രമാണിത്.

MORE IN INDIA
SHOW MORE
Loading...
Loading...