നന്ദിഗ്രാമിൽ മമതയ്ക്ക് തന്നെ ലീഡ്; ആദ്യമണിക്കൂറിൽ തൃണമൂൽ മുന്നിൽ

പശ്ചിമബംഗാളിൽ വോട്ടെണ്ണി തുടങ്ങിയപ്പോൾ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് 102 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബിജെപി 95 ഇടങ്ങളിലും കോൺഗ്രസ്– ഇടത് സഖ്യം മൂന്നിടത്തും ലീഡ് ചെയ്യുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നന്ദിഗ്രാമിൽ സുവേന്ദു അധികാരിക്കെതിരെ മമതാ ബാനർജി മികച്ച ലീഡ് നിലനിർത്തുന്നതായും ആദ്യ മണിക്കൂറിലെ റിപ്പോർട്ട്. തിരഞ്ഞെടുപ്പ് ഫലം തൽസമയം കാണാം മനോരമന്യൂസിനൊപ്പം  https://www.youtube.com/watch?v=jjH6v95z3Nw