ഡിഎംകെയോ ബിജെപി സഖ്യമോ? കാത്തിരിപ്പോടെ തമിഴ്നാട്

tamilnadu-02
SHARE

വൻ ഭൂരിപക്ഷത്തോടെ ഡിഎംകെ സഖ്യം തൂത്തുവാരുമെന്നാണ് തമിഴ്നാട്ടിലെ എക്സിറ്റ് പോളുകൾ പ്രവചിച്ചത്. ഫലമെന്തെന്നറിയാൻ കാത്തിരിക്കുകയാണ് തമിഴ്നാടും. വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ എല്ലാം തമിഴ്നാട്ടിലും പുതുച്ചേരിയിലും പൂർത്തിയായി.

തമിഴ്നാട്ടിൽ  234മണ്ഡലങ്ങളിലായി  3990പേരാണ്  ജനവിധി  തേടുന്നത്. 75 വോട്ടെണ്ണൽ  കേന്ദ്രങ്ങൾ  ആണ്  സജീകരിച്ചിരിക്കുന്നത്. ചെന്നൈയിൽ വിവിധ കോളേജുകളിൽ  ആയി  4 വോട്ടെണ്ണൽ  കേന്ദ്രങ്ങൾ  ഉണ്ട്.വൻഭൂരിപക്ഷത്തോടെ  ഡിഎംകെ  സഖ്യം  തൂത്തുവാരും  എന്നാണ് എക്സിറ്റ്  പോൾ  പ്രവചനങ്ങൾ.കോവിഡ്  മാനദണ്ഡങ്ങൾ  കർശനമായി  പാലിക്കണം  എന്ന  ഹൈക്കോടതി  നിർദേശം  ഉള്ളതിനാൽ കോവിഡ്  നെഗറ്റീവ്  സർട്ടിഫിക്കറ്റ്  കൗണ്ടിംഗ്  ഏജന്റുമാർക്ക് മാത്രമാണ്  കേന്ദ്രങ്ങളിലേക്ക്  പ്രവേശനം. സുരക്ഷക്കായി  ഒരു  ലക്ഷം  പൊലീസുകാരെ  ആണ്  വിന്യസിച്ചിരിക്കുന്നത്.

അതേ സമയം  30സീറ്റുകൾ  മാത്രമുള്ള  പുതുച്ചേരിയിൽ  രാവിലെ  8 വോട്ടെണ്ണൽ  ആരംഭിക്കും. എൻ. ആർ  കോൺഗ്രസ്  ബിജെപി  സഖ്യം  അധികാരത്തിൽ   എത്തും  എന്നാണ് പൊതു  വിലയിരുത്തൽ.

ആഘോഷങ്ങളിൽ നിന്ന് രാഷ്ട്രീയ പാർട്ടികളും പ്രവർത്തകരും ഒഴിഞ്ഞ് നിൽക്കണമെന്ന് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പടക്കം പൊട്ടിക്കൽ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. 

MORE IN INDIA
SHOW MORE
Loading...
Loading...