'കോവിഡ് വാക്സീനെന്ന് അറിഞ്ഞില്ല; ക്ഷമിക്കണം'; ബാഗടക്കം തിരികെ എത്തിച്ച് കള്ളൻ

hariyana-23
ചിത്രം കടപ്പാട്; എൻഡിടിവി
SHARE

ആശുപത്രിയിൽ നിന്ന് ബാഗടക്കം കവർന്ന കോവിഡ് വാക്സീൻ തിരികെ എത്തിച്ച് മോഷ്ടാവ്. ഹരിയാനയിലെ ജിന്തിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് 1700 ഡോസ് വാക്സീനടങ്ങിയ ബാഗുമായി ഇയാൾ കടന്നു കളഞ്ഞത്. 

സുരക്ഷിത സ്ഥലത്തെത്തി ബാഗ് തുറന്നപ്പോഴാണ് വാക്സീനാണെന്ന് തിരിച്ചറിഞ്ഞത്. മനംമാറ്റമുണ്ടായ കള്ളൻ ഹിന്ദിയിൽ ക്ഷമാപണമടക്കം കുറിപ്പുമായി സിവിൽ പൊലീസ് സ്റ്റേഷന് സമീപമെത്തിച്ച് കടന്നുകളഞ്ഞു. സ്റ്റേഷന് പുറത്തുള്ള ചായക്കടക്കാരനെയാണ് ഇയാൾ ബാഗ് ഏൽപ്പിച്ചത്.

പൊലീസുകാർക്കുള്ള ഭക്ഷണമാണ് ഉള്ളിലെന്നും അത്യാവശ്യമുള്ളതിനാൽ വെറെ സ്ഥലത്ത് ഡെലിവറിക്ക് പോവുകയാണെന്നും കടക്കാരനെ വിശ്വസിപ്പിച്ച് ബാഗ് ഏൽപ്പിക്കുകയായിരുന്നു. മോഷ്ടാവിനെ പിടികൂടുന്നതിനായി അന്വേഷണം ശക്തമാക്കിയെന്ന് പൊലീസ് അറിയിച്ചു. 

MORE IN INDIA
SHOW MORE
Loading...
Loading...