ദൈവങ്ങളുടെ വേഷത്തിൽ ബോധവത്ക്കരണത്തിന് 3 യുവാക്കൾ; ‘രാമ–കൃഷ്ണ–ഹനുമാൻ’

rama-krishna-covid
SHARE

കോവിഡ് രോഗികളുടെ കണക്കുകൾ ദിനം പ്രതി വർധിക്കുന്നു. ആശുപത്രികളിൽ കിടക്കകളോ ഓക്സിജനോ ആവശ്യത്തിന് ഇല്ല എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. സ്വയം പ്രതിരോധിക്കുക എന്നതാണ് ഏറ്റവും മികച്ച പ്രതിരോധം എന്ന് സർക്കാരുകൾ ആവർ‌ത്തിക്കുന്നു. മാസ്ക്, സാമൂഹിക അകലം, എന്നിവ ഉറപ്പാക്കാൻ വേണ്ട പ്രചാരണങ്ങളും നടത്തുന്നുണ്ട്. അക്കൂട്ടത്തിൽ ജനങ്ങളിലേക്ക് വ്യത്യസ്ഥമായ ഒരു മാർഗത്തിലൂടെ ബോധവത്ക്കരണത്തിന് ഇറങ്ങിയിരിക്കുകയാണ് മൂന്നു യുവാക്കൾ. ബെംഗളൂരുവിലെ ഹോട്ടൽ ജീവനക്കാരായ മൂന്നു യുവാക്കളാണ് ജനങ്ങളെ ബോധവത്ക്കരിക്കാൻ ഇറങ്ങിയത്.

ശ്രീരാമൻ, ശ്രീകൃഷ്ണൻ, ഹനുമാൻ എന്നീ ദൈവങ്ങളുടെ വേഷത്തിലാണ് ഇവർ തെരുവുകളിലേക്ക് ഇറങ്ങിയത്. അഭിഷേക്, നവീൻ, ബാഷ എന്നീ യുവാക്കളാണ് ഇതിന് പിന്നിൽ. ജനങ്ങളെ സമീപിച്ച് അവരെ മാസ്ക് ധരിപ്പിക്കുക, മാസ്ക് വിതരണം ചെയ്യുക, രോഗത്തിന്റെ ഗൗരവം പറഞ്ഞ് മനസിലാക്കുക എന്നിവയാണ് ഇവർ ചെയ്യുന്നത്. 

അതേസമയം കേരളത്തില്‍ ഇന്ന് 26,995 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബുധനാഴ്ച 1,40,671 സാംപിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,177 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.97 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടി എല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,47,28,177 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5028 ആയി.

MORE IN INDIA
SHOW MORE
Loading...
Loading...