കോവിഡിനെ പിടിച്ചുകെട്ടാൻ മോദി 18–19 മണിക്കൂർ പ്രവർത്തിക്കുന്നു; കേന്ദ്രമന്ത്രി

modi-covid-help
SHARE

കോവിഡിന്റെ രണ്ടാം തരംഗം പല സംസ്ഥാനങ്ങളിലും കൈവിട്ടുപോകുന്ന സ്ഥിതിയിലേക്ക് എത്തുമോ എന്ന ഭയത്തിലാണ് അധികൃതർ. ഡൽഹി മുഖ്യമന്ത്രി ഇതിനോടകം തന്നെ കേന്ദ്രസർക്കാരിന്റെ ഇടപെടലുകൾ അഭ്യർഥിച്ച് കഴിഞ്ഞു. ബംഗാളിലെ തിരഞ്ഞെടുപ്പ് റാലികൾ ഒഴിവാക്കി രാഹുൽ മാതൃക കാണിച്ചപ്പോൾ ശക്തമായ പ്രചാരണവുമായി മുന്നോട്ടുപോകുന്ന ബിജെപിയുടെ നടപടിയും വിമർശനത്തിന് ഇടാക്കിയിരുന്നു. ഇതിന് പിന്നാലെ കേന്ദ്രസർക്കാരിന്റെ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളെ വിശദീകരിച്ച് മന്ത്രിമാരും രംഗത്തെത്തി. 

കോവിഡ് വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദിവസവും 18-19 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നുണ്ടെന്ന് മന്ത്രി പീയൂഷ് ഗോയല് പറയുന്നു‍. സംസ്ഥാനങ്ങളുടെ ആവശ്യത്തിന് വേണ്ടി കേന്ദ്രസർക്കാർ 24 മണിക്കൂറും പ്രവർത്തിക്കുകയാണ്. ഒരു സംസ്ഥാനത്തോടും വിവേചനം കാണിച്ചിട്ടില്ല. ദയവായി രാഷ്ട്രീയം കലർത്തരുത്. ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം തിരിച്ചെത്തിയ പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

MORE IN INDIA
SHOW MORE
Loading...
Loading...