‘സൂര്യന് താഴെയാണ്; കൊറോണ തൊടില്ല; മാസ്ക് വേണ്ട’; മോദിയുടെ റാലിയിലെ യുവാവ്

വൻജനക്കൂട്ടമാണ് ബംഗാളിലെ മോദിയുടെ പ്രചാരണ പരിപാടികൾക്ക് എത്തുന്നത്. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ രാഹുൽ ഗാന്ധി ബംഗാളിലെ പ്രചാരണ പരിപാടികൾ റദ്ദാക്കിയിരുന്നു. ഇതിനിടെ ബിജെപിയുടെ പ്രചാരണ പരിപാടിക്ക് എത്തിയ ഒരു യുവാവിന്റെ പ്രതികരണം വൈറലാവുകയാണ്. ബിജെപി കൊടിയും തൊപ്പിയും അണിഞ്ഞെത്തിയ യുവാവിനോട് കൊറോണയെ കുറിച്ച് മാധ്യമപ്രവർത്തകൻ ചോദിച്ചു. ഇതിന് വിചിത്രമായ മറുപടിയാണ് ലഭിച്ചത്.

രാജ്യത്ത് കൊറോണ വൈറസ് വ്യാപനമാണ്, നിങ്ങൾ എന്താണ് മാസ്ക് വയ്ക്കാത്തത് എന്നായിരുന്നു ചോദ്യം. പ്രവർത്തകന്റെ മറുപടി ഇങ്ങനെ.  'ഞാൻ സൂര്യന് താഴെയാണ് നിൽക്കുന്നത്. അപ്പോൾ കൊറോണയൊക്കെ ഇല്ലാതാകും. കൊറോണ വൈറസിനൊയൊന്നും ഞങ്ങൾ പേടിക്കുന്നില്ല. കൂടുതൽ വിയർക്കും തോറും കൊറോണ ഞങ്ങളെ തൊടില്ല. ഇത് ഞങ്ങളുടെ വിശ്വാസമാണ്. അതുകൊണ്ടാണ് മാസ്‌ക് ധരിക്കാത്തത്’. അദ്ദേഹം പറഞ്ഞു. വിഡിയോ കാണാം.