കോവിഡിൽ നിറം മങ്ങാതെ ഉത്തരേന്ത്യയിലെ ഹോളി ആഘോഷം

Holi-06
SHARE

കോവിഡിൽ നിറം മങ്ങാതെ ഉത്തരേന്ത്യയിലെ ഹോളി ആഘോഷം. നിയന്ത്രണങ്ങൾ മറികടന്നായിരുന്നു പലയിടത്തും ആഘോഷങ്ങൾ. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖർ ഹോളി ആശംസകൾ നേർന്നു.

കോവിഡിന്റെ രണ്ടാം വ്യാപനത്തിനിടയിലും ഹോളി ആഘോഷ തിമിർപ്പിലാണ് ഉത്തരേന്ത്യ. ആഘോഷങ്ങള്‍ അതിരുകടക്കരുതെന്നും പ്രതിരോധ നടപടികള്‍ ശക്തമാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു. എന്നാൽ നിറങ്ങൾ വാരി വിതറിയും നൃത്തം ചെയ്‌തും മധുരം പങ്കുവെച്ചും കഴിഞ്ഞ തവണ ആഘോഷിക്കാൻ കഴിയാത്തതിന്റെ പരിഭവം ഉത്തരേന്ത്യയിലെ ജനങ്ങൾ തീർത്തു.

കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരും ഹോളി ആഘോഷത്തിലാണ്നിറങ്ങളുടെ ഉത്സവമായ ഹോളി വിവിധ സംസ്ഥാനങ്ങളിൽ വിവിധ രീതിയിലാണ് ആഘോഷിക്കുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...