കോവിഡ് രൂക്ഷം; നിയന്ത്രിച്ചില്ലെങ്കിൽ ലോക്ഡൗൺ; മുന്നറിയിപ്പുമായി മഹാരാഷ്ട്ര

maharashtra-covid
SHARE

കോവിഡ് വ്യാപനം രൂക്ഷമായതോടെ മഹാരാഷ്ട്രയിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. സംസ്ഥാനത്ത് പൊതുപരിപാടികളും മതപരമായ കൂട്ടായ്മകളും വിലക്കി. ഒരാഴ്ച്ചത്തെ സ്ഥിതി വിലയിരുത്തിയ ശേഷം രോഗവ്യാപനം കുറഞ്ഞില്ലെങ്കിൽ ലോക്ഡൗൺ ചെയ്യാനാണ് സർക്കാർ നീക്കം.

സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും രോഗം വീണ്ടും വ്യാപിക്കുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് മാസത്തിന്  ശേഷം ഏഴായിരത്തിന് അടുത്തെത്തി. പ്രതിദിന രോഗികൾ നൂറിൽ താഴെയായിരുന്ന മുംബൈയിൽ  കണക്ക് ആയിരത്തിലേക്കെത്തുന്നു. യവാത്മൽ ജില്ലയ്ക്ക് പിന്നാലെ അമരാവതിയിലും ഒരാഴ്ചത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിച്ചു. പുണെയിൽ രാത്രികാല കർഫ്യൂ ഏ‍ർപ്പെടുത്തി. മുംബൈയിൽ അഞ്ചിൽ കൂടുതൽ രോഗികളുടെ നൂറ് കണക്കിന് കെട്ടിടങ്ങളാണ് സീൽ ചെയ്തത്. ലോക്ഡൗൺ ആണ് രോഗവ്യാപനത്തെ തടയാനുള്ള കടുത്ത മാർഗമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ജനം നിയന്ത്രണം പാലിച്ചില്ലെങ്കിൽ അത് നടപ്പാക്കേണ്ടിവരുമെന്ന് പറഞ്ഞു.

മുംബൈയിൽ മാസ്ക് വയ്ക്കാത്തതിനിന് പിഴയായി ശനിയാഴ്ച മാത്രം പിരിച്ചത് 32 ലക്ഷത്തിലേറെ രൂപയാണ്. 

MORE IN INDIA
SHOW MORE
Loading...
Loading...