റേഞ്ചില്ല; 50 അടി ഉയരത്തിൽ കയറി മന്ത്രി; പരിഹാസവും വിമർശനവും

brajendra-sigh
SHARE

അശോക് നഗർ (മധ്യപ്രദേശ്): മൊബൈൽ ഫോൺ സിഗ്നൽ ലഭിക്കാനായി മധ്യപ്രദേശിലെ മന്ത്രി 50 അടി ഉയരമുള്ള ജയന്റ് വീലിൽ കയറിയതിന്റെ ദൃശ്യങ്ങൾ വൈറലായി. ‘ഡിജിറ്റൽ ഇന്ത്യ’യുടെ സ്ഥിതി ഇതാണെന്ന മട്ടിൽ സാമൂഹിക മാധ്യമങ്ങളിൽ പരിഹാസവും വിമർശനവും നിറയുകയും ചെയ്തു.

മധ്യപ്രദേശ് പൊതുജനാരോഗ്യ മന്ത്രി ബ്രജേന്ദ്ര സിങ് യാദവ് ആണ് അംഖോ ജില്ലയിൽ ഭാഗവത കഥാ പരിപാടി നടക്കുന്നതിനിടെ ഇതിൽ കയറിയത്. ഉത്സവസ്ഥലത്തെ പ്രധാന ഇനമായിരുന്നു ഇത്. ചുറ്റും ഉയർന്ന കുന്നുകൾ ആയതിനാൽ മൊബൈൽ സിഗ്നൽ കിട്ടാൻ ബുദ്ധിമുട്ടിയെന്നും നാട്ടുകാർ അവരുടെ പ്രശ്നങ്ങൾ അറിയിച്ചപ്പോൾ അക്കാര്യം ഉദ്യോഗസ്ഥൻമാരെ അറിയിക്കാനാണ് ഇതിൽ കയറിയതെന്നും മന്ത്രി പറഞ്ഞു.

MORE IN INDIA
SHOW MORE
Loading...
Loading...