വിവാഹാഭ്യര്‍ഥന നിരസിച്ചു; യുവതിയെ ഓടുന്ന ട്രെയിനിനടിയിലേക്ക് തള്ളിയിട്ടു; വിഡിയോ

khar-staion
SHARE

പ്രണയപ്പകകളുടെ വാർത്തകൾ കൂടി വരികയാണ്.  മുംബൈയിലെ ഘര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരെ നടുക്കുന്ന സംഭവമാണ് ഉണ്ടായിരിക്കുന്നത്. വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ യുവാവ് ട്രെയിനിന് അടിയിലേക്ക് തള്ളിയിട്ടു കൊല്ലാൻ ശ്രമിച്ചു. ഭാഗ്യം കൊണ്ടു മാത്രമാണ് യുവതി രക്ഷപ്പെട്ടത്. വഡാല സ്വദേശിയായ സുമേഷ് ജാദവിനെ  (24) പിന്നീട് പൊലീസ് പിടികൂടി. ഘർ സ്വദേശിയായ 21 കാരിയാണ് ക്രൂരതയ്ക്കു ഇരയായത്. തലയ്ക്കു പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ 12 തുന്നലുണ്ട്. 

സുമേഷും യുവതിയും ഒരുമിച്ചു ജോലി ചെയ്തിരുന്നു. കുറച്ചു കാലം സൗഹൃദത്തിലുമായിരുന്നു. എന്നാൽ യുവാവിന്റെ ദുശ്ശീലങ്ങൾ മനസിലാക്കിയ യുവതി ബന്ധത്തിൽ നിന്നും പിൻമാറി. എന്നാൽ സുമേഷ് പിന്തുടർന്ന് ശല്യം ചെയ്തു. 19 ന് രാത്രി അന്ധേരിയിൽ നിന്നും ട്രെയിൻ കയറിയ യുവതിയെ സുമേഷ് പിന്തുടർന്നു. ഇതു മനസിലാക്കിയ യുവതി അമ്മയെ വിളിച്ച് ഘർ സ്റ്റേഷനിലെത്താൻ പറഞ്ഞു. 

ട്രെയിൻ സ്റ്റേഷനിലെത്തിയപ്പോൾ യുവാവ് ഇരുവരേയും തടഞ്ഞു. യുവതിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നറിയിച്ചു. എന്നാൽ താൽപര്യമില്ലെന്നു പറഞ്ഞ് യുവതിയും അമ്മയും പോകാനൊരുങ്ങി. ഇതോടെ യുവാവ് ആത്മഹത്യ ഭീഷണി മുഴക്കി. ആ സമയത്തു സ്റ്റേഷനിലേക്കു വന്ന ഒരു തീവണ്ടിയ്ക്കു മുന്നിലേക്കു ചാടാൻ തുനിഞ്ഞു. എന്നാൽ പ്ളാറ്റ്ഫോമിന് അരികിൽ വരെയെത്തി ഇയാൾ പിന്തിരിഞ്ഞു. പിന്നീടായിരുന്നു അപ്രതീക്ഷിത സംഭവം ഉണ്ടായത് . യുവതിയെ പിടിച്ചു വലിച്ച് ട്രെയിനിനു അടിയിലേക്കു തള്ളിയിടാൻ ശ്രമിച്ചു. എന്നാൽ യുവതി കുതറിയോടെ ശ്രമം പാളി. അപ്പോഴേക്കും യാത്രക്കാർ ഓടിയെത്തി. ഇതോടെ ശ്രമം ഉപേക്ഷിച്ച് യുവാവ് ഓടിരക്ഷപ്പെട്ടു. ഇയാളെ പിന്നീട് പൊലീസ് പിടികൂടി. 

MORE IN INDIA
SHOW MORE
Loading...
Loading...