ഉച്ചഭക്ഷണത്തിൽ വിഷം; ഗൃഹനാഥന് പിന്നാലെ ഭാര്യയും മരിച്ചു; മകൻ ആശുപത്രിയിൽ

chennai-death
SHARE

വിഷം കലർന്ന ഭക്ഷണം ഉള്ളിൽ ചെന്ന് സിആർപിഎഫ് ഫോർമാൻ കട്ടപ്പന പാറക്കടവ് പാരിക്കൽ വീട്ടിൽ പി.ടി.വർഗീസ് (54), ഭാര്യ കോട്ടയം അതിരമ്പുഴ സ്വദേശിനി സാലമ്മ (52)  എന്നിവർ മരിച്ചു. ചൈന്നൈയിൽ വച്ചാണ് മരണം. മകൻ അരുൺ (24) ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. 

ഉച്ചഭക്ഷണം കഴിച്ചതിനു പിന്നാലെയാണ് ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മകൾ ആഷ്‌ലി (21) ഭക്ഷണം കഴിച്ചിരുന്നില്ല. വർഗീസ് ബുധനാഴ്ചയും സാലമ്മ ഇന്നലെ പുലർച്ചെയുമാണു മരിച്ചത്. 

ആഷ്‌ലിയാണിവരെ അയൽക്കാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചത്. ഭക്ഷണത്തിലൂടെ മാരകമായ വിഷം ഉള്ളിൽചെന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. അന്വേഷണം  പുരോഗമിക്കുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...