പെട്ടിയിൽ സൂക്ഷിച്ച അഞ്ച് ലക്ഷത്തോളം പണം ചിതലരിച്ചു; കരഞ്ഞ് കുടുംബം

trunk-cash
SHARE

കഷ്ടപ്പെട്ട് അധ്വാനിച്ച് സമ്പാദിച്ച പണം ചിതലരിച്ചു പോയാല് എന്താകു സ്ഥിതി. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ മയിലാവരം സ്വദേശിയായ വ്യവസായിക്കാണ് ഈ ദുർഗതി വന്നത്. അഞ്ച് ലക്ഷത്തോളം രൂപ ഇയാൾ സൂക്ഷിച്ചത് ട്രങ്കുപെട്ടിയിലായിരുന്നു. പെട്ടിയിൽ 500, 200 ന്റെ നോട്ടുകൾ അടുക്കിയാണ് വച്ചിരുന്നത്. വീടുപണിയാനാണ് പണം സൂക്ഷിച്ചത്.

സ്ഥലത്തെ ചെറുകിട വ്യവസായിയുടെ വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു സ്വന്തമായൊരു വീട്. ഇതിനകം അഞ്ച് ലക്ഷം രൂപയോളം ബിജില്‍ പെട്ടിയിൽ സൂക്ഷിച്ചിരുന്നു. പന്നി വിൽപ്പനയായിരുന്നു ബിജിലിയുടെ തൊഴിൽ.കഴിഞ്ഞ ചൊവ്വാഴ്ച്ച പെട്ടി തുറന്നു നോക്കിയ സമയത്താണ് പണം പൂർണമായും ചിതലരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ഞൂറിന്റേയും ഇരുന്നൂറിന്റേയും നോട്ടുകളിൽ വലിയ ദ്വാരങ്ങളാണ് കാണാൻ കഴിയുക. നഷ്ടം സഹിക്കവയ്യാതെ കുടുംബം കരയുന്നത് കണ്ട പോലീസ് സ്ഥലം സന്ദര്‍ശിച്ചു.

നോട്ടുകള്‍ക്കുള്ളിലെ ദ്വാരങ്ങള്‍ കണ്ട് ആകെ സങ്കടപ്പെട്ടിരിക്കുകയാണ് ജമലയ്യ. ബാങ്ക് അക്കൗണ്ട് ഇല്ലാത്തതു കൊണ്ടാണ് ജമലയ്യ ഇത്രയും പണം ട്രങ്കു പെട്ടിയില്‍ സൂക്ഷിച്ചു വെച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...