‘ദിശ രവിയെ ദിശ രവി ജോസഫാക്കി; മലയാളി ക്രിസ്ത്യൻ വിശ്വാസിയാക്കി’; ട്വിറ്ററിൽ ട്രെൻഡിങ്

disha-ravi-twitter
SHARE

സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ് കർഷകപ്രക്ഷോഭത്തെ പിന്തുണച്ചുള്ള ‘ടൂൾ കിറ്റ്’ കേസിൽ അറസ്റ്റിലായ ദിശ രവിയെ ‘ദിശ രവി ജോസഫാക്കി’ ട്വിറ്ററിൽ വ്യാജപ്രചാരണം. ഇപ്പോൾ ട്വിറ്റർ ട്രെൻഡിങിൽ പോലും സ്ഥാനം പിടിച്ചിരിക്കുകയാണ് ഇത്. ദിശ രവി ജോസഫ് കേരളത്തിൽ നിന്നുള്ള സിറിയൻ ക്രിസ്ത്യൻ വിശ്വാസിയാണെന്നാണ് പ്രചരിപ്പിക്കുന്നത്. ഇതോടെ മതം പറഞ്ഞ് ഒട്ടേറെ പേർ ട്വിറ്ററിൽ രംഗത്തെത്തി. എന്നാൽ ഇത് വ്യാജപ്രചാരണമാണെന്ന് വ്യക്്തമാക്കുന്ന ട്വീറ്റുകളും കാണാം.

കർണാടകയിലെ ലിങ്കായത്ത് സമുദായത്തിലെ കർഷക കുടുംബത്തിൽ ജനിച്ച ആളാണ് ദിശ എ രവി എന്ന് ട്വിറ്ററിൽ ചിലർ വ്യക്തമാക്കുന്നു. ദിശയെ മലയാളിയും ക്രിസ്ത്യനുമൊക്കെയാക്കി കടുത്ത വ്യാജപ്രചാരണമാണ് ഒരു വിഭാഗം നടത്തുന്നതെന്നും രോഷമായി പ്രതികരിക്കുന്നവരെയും കാണാം. തമിഴ് സൂപ്പർ താരം വിജയ്​യെ ജോസഫ് വിജയ് ആക്കിയ പോലുള്ള നീക്കമാണിതെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്ത ദിശയെ അവിടെ കോടതിയിൽ ഹാജരാക്കാതിരുന്നതും ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിൽ ദിശ ആവശ്യപ്പെട്ട അഭിഭാഷകനെ ലഭ്യമാക്കാതിരുന്നതും ഗുരുതര പ്രശ്നങ്ങളാണെന്നു ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൽ കുറ്റപ്പെടുത്തി. 19ന് അകം മറുപടി നൽകാനും കേസിൽ ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കാനും ആവശ്യപ്പെട്ടാണു കമ്മിഷൻ പൊലീസിനു നോട്ടിസ് നൽകിയിട്ടുണ്ട്.

നടപടിക്രമങ്ങൾ പാലിച്ചായിരുന്നു അറസ്റ്റെന്നു പൊലീസ് കമ്മിഷണർ എസ്.എൻ. ശ്രീവാസ്തവ ആവർത്തിച്ചു. ദിശയെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകരും വിദ്യാർഥികളും പൊലീസ് ആസ്ഥാനത്തേക്കു പ്രകടനം നടത്തി. തള്ളിക്കയറാൻ ശ്രമിച്ചവരെ പൊലീസ് തടഞ്ഞതു സംഘർഷത്തിൽ കലാശിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...