ബിജെപിയില്‍ ചേരണമെങ്കില്‍ കശ്മീരില്‍ കരിമഞ്ഞ് പെയ്യണം: ഗുലാം നബി ആസാദ്

നാലു പതിറ്റാണ്ടായി പാർലമെന്റിലെ നിറസാന്നിധ്യമായിരുന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ രാജ്യസഭാ കാലാവധി തിങ്കളാഴ്ച അവസാനിച്ചു. അദ്ദേഹത്തിന് പ്രധാനമന്ത്രി നൽകിയ വിടവാങ്ങൽ പ്രസംഗവും തുടർന്നുള്ള വികാര പ്രകടനങ്ങളും ചർച്ചകൾക്ക് വഴിവച്ചിരുന്നു.  ഗുലാം നബി ആസാദ് ബിജെപിയിൽ ചേരുമോ എന്നതായിരുന്നു കൂടുതൽ ചർച്ചകളും. 

കശ്മീരില്‍ കരിമഞ്ഞ് പെയ്യുമ്പോഴേ ഞാന്‍ ബിജെപിയില്‍ ചേരൂ എന്നാണ് ഗുലാം നബി ആസാദ് ബിജെപി പ്രവേശനത്തോട് പ്രതികരിച്ചത്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ അഭിമുഖത്തിലായിരുന്നു ബിജെപി പ്രവേശന വാര്‍ത്തകളെ അദ്ദേഹം ശക്തമായി തള്ളിയത്. നുണ പ്രചരണങ്ങൾ നടത്തുന്നവർക്ക് തന്നെ നന്നായി അറിയില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇവരുവും പ്രസംഗത്തിനിടെ കരഞ്ഞത് പരസ്പരം അറിയുന്നതുകൊണ്ടല്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.  2006 ൽ ഒരു ഗുജറാത്തി ടൂറിസ്റ്റ് ബസ് ആക്രമിക്കപ്പെട്ടതിനെ തുടർന്ന് താൻ അദ്ദേഹത്തോട് സംസാരിക്കുന്നതിനിടെ വികാരാധീനനായെന്നും ആ സംഭവത്തെ കുറിച്ച് സംസാരിച്ചതാണ് പ്രസംഗത്തിനിടെയും തങ്ങളെ കണ്ണീരണിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മോദിയുടെ വികാര പ്രകടനത്തിന്റെ പശ്ചാത്തലം ഭൂരിഭാഗം ആളുകൾക്കും അറിയില്ല. പ്രധാനമന്ത്രി മറ്റു പല ഉദ്ദേശ്യങ്ങളോടെയുമാണ് ഇങ്ങനെ ചെയ്തതെന്ന് അവർ കരുതുന്നു., കോൺഗ്രസുകാരൻ പോകുന്നുന്നതിന് പ്രധാനമന്ത്രി വിഷമിച്ചതല്ലെന്നും തങ്ങളുടെ വികാരം മറ്റൊരു സന്ദർഭത്തിലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

'90 കൾ മുതൽ ഞങ്ങൾ പരസ്പരം അറിയാം. ഞങ്ങൾ രണ്ടുപേരും ജനറൽ സെക്രട്ടറിമാരായിരുന്നു. വ്യത്യസ്ത കാഴ്ചപ്പാടുകളെ പ്രതിനിധീകരിക്കുന്ന ടിവി സംവാദങ്ങളിൽ ഞങ്ങൾ പങ്കെടുക്കാറുണ്ടായിരുന്നു. സംവാദങ്ങളിലും ഞങ്ങൾ യുദ്ധം ചെയ്യാറുണ്ടായിരുന്നു. പക്ഷേ, നേരത്തെ എത്തിയാൽ ഞങ്ങൾ ഒരുമിച്ച് ചായ കുടിക്കുകയും, സംസാരിക്കുകയും ചെയ്യുമായിരുന്നു.' മോദിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള ഗുലാം നബി ആസാദിന്റെ വാക്കുകൾ ഇങ്ങനെ.