അക്രമി ഹരിയാന പൊലീസിന്റെ ചാരൻ; ആരോപണവുമായി കർഷകസംഘടനകൾ

farmers
SHARE

ഹരിയാന പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കർഷക സംഘടനകൾ.. കർഷക നേതാക്കളെ വധിക്കാനെത്തിയ അക്രമി ഹരിയാന പോലീസിന്റെ ചാരനാണെന്ന് നേതാക്കൾ പറഞ്ഞു. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയുടെ പാതയെക്കുറിച്ച് ഡൽഹി പൊലീസും കർഷകരും വീണ്ടും ചർച്ച നടത്തി. അതേസമയം അതിശൈത്യത്തെ തുടർന്ന് സിംഘു അതിർത്തിയിൽ ഒരു കർഷകൻ കൂടി മരിച്ചു

അതി നാടകീയമായാണ് സിംഘു അതിർത്തിയിൽ നുഴഞ്ഞു കയറിയ അക്രമിയെ കർഷകർ ഇന്നലെ അർദ്ധരാത്രിയിൽ പിടികൂടിയത്.. സംശയം തോന്നി കൂടുതൽ ചോദ്യം ചെയ്തപ്പോൾ അക്രമി കുറ്റസമ്മതം നടത്തി..4 കർഷക നേതാക്കളെ വെടിവെക്കാൻ എത്തിയതാണെന്ന് പ്രതി സമ്മതിച്ചു.ഹരിയാന പൊലീസ് പറഞ്ഞ് അയച്ച വ്യക്തിയാണ് കർഷക നേതാക്കളെ വധിക്കാൻ എത്തിയതെന്ന് സംയുക്ത കിസാൻ മോർച്ച അംഗം കെ.വി ബിജു പറഞ്ഞു. സ്വയം കരുതലിലേക്ക് നീങ്ങേണ്ട സാഹചര്യമെന്നും കർഷക നേതാക്കൾ 

അതേസമയം അതിശൈത്യത്തെ തുടർന്ന് അമൃത്സറിൽ നിന്നുള്ള രത്തൻ സിങ് ഇന്ന് രാവിലെ സിംഘു അതിർത്തിയിൽ മരിച്ചു. കർഷക സമരവുമായി ബന്ധപ്പെട്ട് ഇതുവരെ 40 പേരാണ് മരിച്ചത്.. ഇതിനിടെ റിപ്പബ്ലിക് ദിനത്തിൽ നടത്തുന്ന ട്രാക്ടർ റാലിയുടെ പാത മാറ്റുന്നതിനെ സംബന്ധിച്ച് ഡൽഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ കർഷക നേതാക്കളെ കണ്ടു.. മൂന്ന് സമാന്തര പാതകളാണ് പൊലീസ് മുന്നോട്ട് വെച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ തീരുമാനം ഉടൻ അറിയിക്കാമെന്ന് സംഘടനകൾ വ്യക്തമാക്കി

MORE IN INDIA
SHOW MORE
Loading...
Loading...