ഇനി മുതൽ ഡ്രാഗൺ ഫ്രൂട്ടല്ല, ‘കമലം’; പഴത്തിന്റെ പേരുമാറ്റി ഗുജറാത്ത് സർക്കാർ

പഴങ്ങളുടെ കൂട്ടത്തിൽ ഏറെ ഇഷ്ടക്കാരുള്ള ഡ്രാഗൺ ഫ്രൂട്ടിന് പുതിയ പേരിട്ട് ഗുജറാത്ത് സർക്കാർ. കമലം എന്നാണ് പുതിയ പേര്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി തന്നെയാണ് ഇക്കാര്യം പരസ്യമായി വ്യക്തമാക്കിയത്. താമരയുടെ ആകൃതിയുള്ള പഴമായതുകൊണ്ടാണ് കമലം എന്ന പേരിട്ടതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഗുജറാത്തിൽ ഇനി മുതൽ കമലം എന്ന പേരിലാകും ഡ്രാഗൺ ഫ്രൂട്ട് അറിയപ്പെടുക. 

ഡ്രാഗൺ ഫ്രൂട്ടിന്‍റെ നാമം 'കമലം' എന്നു മാറ്റുന്നതിനായി പേറ്റന്‍റിന് അപേക്ഷിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി വിജയ് രൂപാണി വ്യക്തമാക്കി. ഡ്രാഗൺ ഫ്രൂട്ട് എന്നാണറിയപ്പെടുന്നതെങ്കിലും ആ പേര് ഒട്ടും ഉചിതമായി തോന്നുന്നില്ല. കമലം എന്നത് ഒരു സംസ്കൃത പദമാണ്. അതുപോലെ തന്നെ ആ ഫലത്തിന് താമരയുടെ ആകൃതിയുമുണ്ട്. അതുകൊണ്ടാണ് അതിനെ കമലം എന്നു വിളിക്കാൻ തീരുമാനിച്ചത്. ഇക്കാര്യത്തിൽ ഒരു രാഷ്ട്രീയവും ഇല്ല. അദ്ദേഹം പറയുന്നു.

MORE IN INDIA