മാർപാപ്പയുടെ ഇന്ത്യാസന്ദർശനം: മോദി അനുകൂലമായി പ്രതികരിച്ചു; പ്രശ്നങ്ങള്‍ കേട്ടു: സഭ

sabha-modi
SHARE

മാര്‍പ്പാപ്പയുടെ ഇന്ത്യ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുകൂലമായി പ്രതികരിച്ചതായി കത്തോലിക്ക സഭാധ്യക്ഷന്മാര്‍. ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുമ്പോള്‍ സഭകളുടെ താല്‍പര്യം ഹനിക്കില്ലെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കി. ന്യൂനപക്ഷ ഫണ്ടിലെ അപകാത ശ്രദ്ധയില്‍പ്പെട്ടതായി പ്രധാനമന്ത്രി വ്യക്തമാക്കി. തുറന്ന മനോഭാവത്തോടെ പ്രധാനമന്ത്രി പ്രശ്നങ്ങള്‍ കേട്ടതായി കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. 

സിബിസിെഎ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്ക സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ എന്നിവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. രാഷ്ട്രീയതാല്‍പര്യങ്ങളില്ലെന്നും സഭയുടെ പ്രശ്നങ്ങള്‍ മനസിലാക്കാനുള്ള ഭരണകൂടത്തിന്‍റെ ശ്രമമാണെന്നും മോദി നയം വ്യക്തമാക്കി. മാര്‍പ്പാപ്പയെ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലേയ്ക്ക് ക്ഷണിക്കണമെന്ന അഭ്യര്‍ഥനയോട് പ്രധാനമന്ത്രി അനുകൂലമായി പ്രതികരിച്ചതായും അനുയോജ്യസാഹചര്യത്തില്‍ മാര്‍പ്പാപ്പ എത്തുമെന്നും കൂടിക്കാഴ്ച്ചയ്ക്ക് ശേഷം കര്‍ദിനാള്‍മാര്‍ പറഞ്ഞു.

ലൗ ജിഹാദ് ചര്‍ച്ചയായില്ല. ന്യൂനപക്ഷഫണ്ടിലെ അപാകത ചൂണ്ടിക്കാട്ടിയപ്പോള്‍ എല്ലാവര്‍ക്കും അര്‍ഹമായത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് മോദി മറുപടി നല്‍കി.  ഭീമ കൊറേഗാവ് കേസില്‍ എന്‍െഎഎ അറസ്റ്റു ചെയ്ത വൈദികന്‍ സ്റ്റാന്‍ സ്വാമിയുടെ മോചനം ഉന്നയിച്ചപ്പോള്‍ അന്വേഷണ ഏജന്‍സികളുടെ നടപടികളില്‍ ഇടപെടുന്നതിലെ ബുദ്ധിമുട്ട് പ്രധാനമന്ത്രി അറിയിച്ചു. കേന്ദ്രസര്‍ക്കാരും ക്രൈസ്തവ സഭകളും തമ്മില്‍ ശത്രുതയില്ലെന്നും ഒരു മുന്നണിയോടും തൊട്ടുകൂടായ്മയില്ലെന്നും കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ കേരളത്തിലെ മുന്നണികളുടെ നയത്തിലും നിലപാടിലുമുണ്ടായ മാറ്റം ജനം വിലയിരുത്തുമെന്നും കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു. 

MORE IN INDIA
SHOW MORE
Loading...
Loading...