രാജധാനി ഇടിച്ചു; യുപിയിൽ 8 പശുക്കൾ ചത്തു; 6 പശുക്കൾക്ക് പരുക്ക്

train-up-death
SHARE

പാഞ്ഞെത്തിയ രാജധാനി എക്സ്പ്രസിന്റെ മുന്നിൽപ്പെട്ട് ഉത്തർപ്രദേശിൽ എട്ട് പശുക്കൽ ചത്തു. ആറോളം പശുക്കൾക്ക് ഗുരുതരമായി പരുക്കേറ്റു. ഡൽഹി-ഹൗറ റൂട്ടിൽ ഓടുന്ന രാജധാനി എക്സ്പ്രസിന് മുന്നിലാണ് പശുക്കൽപെട്ടത്.  ഇന്നലെ യശ്വന്ത്നഗർ-ബൽറായ് റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം നടന്നത്. ഗേറ്റ്മാനും നാട്ടുകാരുമാണ് സംഭവം ആദ്യം കണ്ടത്. ഉടൻ തന്നെ ജില്ലാ അധികാരികളെ വിവരം അറിയിച്ചു.

ട്രാക്കിന് സമീപം മേയുകയായിരുന്ന പശുക്കളാണ് അപകടത്തിൽപ്പെട്ടത്. പശുക്കൾ ട്രാക്കിലേക്ക് കയറി നിൽക്കുന്നത് മൂടൽ മഞ്ഞ് കാരണം ലോക്കോ പൈലറ്റ് കണ്ടതു‌മില്ല. നാട്ടുകാരാണ് ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റ പശുക്കളെ ചികിൽസ നൽകാനായി മാറ്റി. ഒട്ടേറെ കുടുംബങ്ങളുടെ വരുമാനമാർഗമാണ് ഇല്ലാതായതെന്നും നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. 

MORE IN INDIA
SHOW MORE
Loading...
Loading...