പൊങ്കൽ; ദേശീയ നേതാക്കള്‍ കൂട്ടത്തോടെ തമിഴ്നാട്ടിൽ; ലക്ഷ്യം തിരഞ്ഞെടുപ്പ്..?

pongal-vip
SHARE

നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പൊങ്കല്‍ കൊണ്ടാടാന്‍ ദേശീയ നേതാക്കള്‍ കൂട്ടത്തോടെ തമിഴ്നാട്ടില്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി  മധുരയിലെ ജെല്ലിക്കെട്ട് മല്‍സരം കാണാന്‍ എത്തി. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയും ആര്‍.എസ്.സ്  തലവനും ചെന്നൈയില്‍ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് ആഘോഷിക്കുന്നത്. മധുര അവനിയാപുരത്തെ ജെല്ലികെട്ടില്‍ വന്‍, ജനപങ്കാളിത്തമാണുള്ളത്.

കോവിഡ് കാലത്തു ജെല്ലികെട്ടിനു അനുമതി നല്‍കിയതു തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടാണെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. സംസ്ഥാനത്തെ ബീച്ചുകള്‍ പോലും  അടച്ചിരിക്കെ മധുര അവനിയാപുരത്തെ ജെല്ലികെട്ടു വേദിയിലേക്കു േനതാക്കളുടെ ഒഴുക്കാണ്. ജെല്ലികെട്ടു കാണാന്‍ മാത്രമാണ്, ഡല്‍ഹിയില്‍ നിന്നു പ്രത്യേക വിമാനത്തില്‍ രാഹുല്‍ ഗാന്ധി എത്തിയത്

ബി.ജെ.പി ദേശീയ നേതാക്കള്‍ പക്ഷെ ജെല്ലികെട്ടു വേദിയിലേക്കു പോകുന്നില്ല. ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ ചെന്നൈയില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം  ആഘോഷിക്കും.രാവിലെ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത്  ചെന്നൈ പൊന്നിയമ്മന്‍മേടിലെ ക്ഷേത്രത്തില്‍ നടന്ന ആഘോഷങ്ങളില്‍ പങ്കെടുത്തു.

MORE IN KERALA
SHOW MORE
Loading...
Loading...