കുതിരപ്പുറത്ത് പാഞ്ഞെത്തി ആമസോണ്‍ ഡെലിവറി ബോയ്; കൗതുകം; വിഡിയോ

amazon-14
SHARE

ഓൺലൈൻ വാങ്ങുന്ന സാധനങ്ങൾ ബൈക്കിലെത്തി കൈമാറുന്നവരെ കണ്ടാണ് അധികം പേർക്കും ശീലം. പക്ഷേ ആ പതിവ് തെറ്റിച്ചിരിക്കുകയാണ് കശ്മീരിലെ ആമസോൺ സാധനങ്ങൾ വിതരണം ചെയ്യുന്ന യുവാവ്. 

കടുത്ത മഞ്ഞു വീഴ്ചയെ തുടർന്ന് ശ്രീനഗറിലെ പലയിടങ്ങളിലും ഗതാഗതം നിലച്ചു. ഇതോടെയാണ് ഉപഭോക്താക്കളുെട ആവശ്യവും വിഷമവും കണക്കിലെടുത്ത് ആമസോൺ ഡെലിവറി ബോയ് അൽപം വ്യത്യസ്തമായ വഴി സ്വീകരിച്ചത്. സവാരിക്കുതിരയെ സംഘടിപ്പിച്ച് പാഴ്സലുകൾ ബാഗിലാക്കി, തണുപ്പിനെ പ്രതിരോധിക്കാൻ ജാക്കറ്റും കോവിഡ് മാനദണ്ഡപ്രകാരം മാസ്കും ധരിച്ച് യുവാവ് ആളുകളെ തേടിയിറങ്ങി. 

കണ്ടവരെല്ലാം കൗതുകത്തോടെ നോക്കി നിന്നു. ഇത് മൊബൈൽ ഫോണിൽ പകർത്തിയവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് വിഡിയോ വൈറലായത്. യുവാവിന് അഭിനന്ദനം അറിയിച്ച് ആമസോണും രംഗത്തെത്തിയിരുന്നു. 

MORE IN INDIA
SHOW MORE
Loading...
Loading...