'ഇന്ത്യയെ വിശ്വാസമില്ലെങ്കിൽ മുസ്‍ലിംകൾ പാക്കിസ്ഥാനില്‍ പോകൂ’; ആക്ഷേപിച്ച് ബിജെപി നേതാവ്

sangeetsom-bjp
SHARE

ഇന്ത്യയെ വിശ്വാസമില്ലെങ്കിൽ നിങ്ങൾ മുസ്‍ലിംകൾ പാക്കിസ്ഥാനിലേക്ക് പോകൂവെന്ന വിവാദപരാമർശവുമായി ബിജെപി നേതാവ് സംഗീത് സോം. വിവാദപരാമര്‍ശങ്ങൾ നടത്തുന്നത് ബിജെപി നേതാവും മീററ്റിലെ എംഎൽഎയുമായ സംഗീത് സോമിന് പുതിയ കാര്യമല്ല.

ഇത്തവണ മുസ്‍ലിംകൾക്കെതിരെയാണ് സോം പരാമർശമുന്നയിച്ചിരിക്കുന്നത്. കോവിഡ് വാക്സിനിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടോയെന്ന ന്യൂനപക്ഷ വിഭാഗത്തില്‍ ചിലര്‍ ഉയര്‍ത്തിയ സംശയത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പോലീസിലും പ്രധാനമന്ത്രിയിലും രാജ്യത്തെ ശാസ്ത്ര‍‍ജ്ഞന്മാരിലും വിശ്വാസമില്ലാത്തവര്‍ രാജ്യം ഉപേക്ഷിച്ച് പോവുക എന്നതായിരുന്നു സോമിന്റെ മറുപടി. മുസ്‍ലിം വിശ്വാസങ്ങൾ പാക്കിസ്ഥാനിൽ കാണിച്ചാൽ മതിയെന്നും സോം പറഞ്ഞു. സ്വാമി വിവേകാനന്ദന്റെ ജന്മവാർഷിക പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

MORE IN INDIA
SHOW MORE
Loading...
Loading...