‘ട്രംപിനെതിരായത് പോലെ ഇന്ത്യയിലെന്ന് പ്രതീക്ഷിക്കാം?’; സക്കർബർഗിനോട് മെഹുവാ

mahua-08
SHARE

അക്രമത്തിന് സമൂഹമാധ്യമങ്ങളെ ഉപയോഗിച്ചതിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും വിലക്കിയത് പോലെ ഇന്ത്യയിലെന്ന് നടക്കുമെന്ന് തൃണമൂൽ എംപി മെഹുവാ മൊയ്ത്ര. കാപിറ്റോൾ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന് സക്കർബർഗ് വിലേക്കർപ്പെടുത്തിയത്. ട്വിറ്ററും ട്രംപിന്റെ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. ഇതിനെ ഇന്ത്യയുമായി ബന്ധിപ്പിച്ചാണ് കടുത്ത മോദി വിമർശകയായ മെഹുവയുടെ ട്വീറ്റ്.

പ്ലാറ്റ്ഫോമുകളെ അക്രമം പ്രോൽസാഹിപ്പിക്കാൻ ഉപയോഗിച്ചതിന് ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും നിരോധിച്ചു. വിദ്വേഷ/ വ്യാജവാർത്താ പ്രചാരകർക്കെതിരെ ഇന്ത്യയിൽ എന്ന് ഇത്തരം നടപടികൾ പ്രതീക്ഷിക്കാൻ കഴിയും സക്കർബർഗ്? അതോ ബിസിനസ് സാധ്യതകൾക്കായിരിക്കുമോ  ഇവിടെ പ്രാധാന്യം എന്നായിരുന്നു മെഹുവയുടെ ട്വീറ്റ്. വ്യാപകമായി വിദ്വേഷ പ്രചരണം നടന്നിട്ടും ഫെയ്സ്ബുക്ക് ഇന്ത്യയിൽ അതിനെതിരായി നടപടിയെടുത്തില്ലെന്നും കണ്ണടച്ച് കളഞ്ഞുവെന്നും വാൾസ്ട്രീറ്റ് ജേണൽ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സൂചിപ്പിച്ചാണ് മെഹുവയുടെ ഒളിയമ്പ്. 

ബിജെപിക്ക് അനുകൂലമായി ഫെയ്സ്ബുക്ക് ഇന്ത്യയിൽ പലപ്പോഴും നിലപാട് സ്വീകരിച്ചെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് തൃണമൂൽ എംപിയുടെ ട്വീറ്റ്. 

യുഎസ് പാർലമെന്റ് മന്ദിരമായ കാപിറ്റോൾ സെന്ററിന് നേരെ നടന്ന ആക്രമണത്തിൽ പ്രസിഡന്റ് ട്രംപിന്റെ ട്വീറ്റുകൾക്ക് കൃത്യമായ പങ്കുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...