ശത്രുവിന്റെ കണ്ണുവെട്ടിച്ച് 4000 അടി ഉയരത്തിലെത്തും; ഇരട്ടി ശക്തിയാർജിച്ച് റഫാലിലെ മിസൈലുകൾ

rafale-1
SHARE

ചൈനയുടെയും പാകിസ്ഥാന്റെയും നെഞ്ചിടിപ്പ് കൂട്ടി മിസൈൽ പ്രഹരശേഷി വർധിപ്പിച്ച് വ്യോമസേന. റഫാല്‍ യുദ്ധവിമാനത്തില്‍നിന്നു തൊടുക്കുന്ന ദീര്‍ഘദൂര ക്രൂയിസ് മിസൈലുകളുടെ പ്രഹരശേഷിയാണ് വർധിപ്പിച്ചത്. സബ്‌സോണിക് മിസൈലുകള്‍ക്ക് സമുദ്രനിരപ്പില്‍നിന്ന് 4,000 മീറ്റര്‍ ഉയരത്തിലുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന തരത്തില്‍ ഫ്രഞ്ച് നിര്‍മാതാക്കള്‍ സോഫ്റ്റ്‌വെയര്‍ നവീകരിച്ചു കഴിഞ്ഞു. 450 കിലോ പോര്‍മുന വഹിച്ച് 300 കിലോമീറ്റര്‍ ദൂരത്തില്‍ പ്രഹരിക്കാന്‍ ശേഷിയുള്ളതാണ് റഫാലില്‍നിന്നു തൊടുക്കുന്ന സബ്‌സോണിക്ക് സ്‌കാല്‍പ് മിസൈലുകള്‍. 

ഇതോടെ നവീകരിക്കപ്പെടുന്നതോടെ പര്‍വതങ്ങളിലും ഉയര്‍ന്നപ്രദേശങ്ങളിലും സമുദ്രനിരപ്പില്‍നിന്ന് 4,000 മീറ്റര്‍ ഉയരത്തിലുളള ശത്രുകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ റഫാലിനു ശേഷിയുണ്ടാകും. നിലവില്‍ 2,000 മീറ്റര്‍ ഉയരത്തില്‍ പ്രഹരിക്കാനുള്ള ശേഷിയേ ഉണ്ടായിരുന്നുള്ളു. വ്യോമസേനയുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം മിസൈല്‍ നിര്‍മാതാക്കളായ എംബിഡിഎയാണ് സോഫ്റ്റ്‌വെയര്‍ നവീകരണം നടത്തിയത്. 

ചൈനയും പാക്കിസ്ഥാനും വികസിപ്പിച്ചിട്ടുണ്ടെങ്കിലും സ്കാൽപ് വികസിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയ്ക്ക് സവിശേഷമായി ഫയര്‍ ആന്‍ഡ് ഫൊർഗെറ്റ് പ്രക്രിയയുണ്ട്. പോര്‍വിമാനത്തില്‍നിന്നു തൊടുത്തുകഴിഞ്ഞാല്‍ ഭൂമിയില്‍നിന്ന് 100-130 അടി ഉയരത്തില്‍ എത്തിനില്‍ക്കും. റഡാറുകളുടെ ജാമിങ് സംവിധാനങ്ങളുടെയും കണ്ണുവെട്ടിക്കാനാണിത്. വീണ്ടും 6,000 മീറ്റര്‍ ഉയരത്തിലേക്കു കുതിക്കുന്ന മിസൈല്‍ പിന്നീട് കുത്തനെ ലക്ഷ്യത്തിലേക്കു പതിക്കുകയാണ് ചെയ്യുന്നത്. 

റിപ്പബ്ലിക്ക് ദിനത്തില്‍ മൂന്നു റഫാല്‍ വിമാനങ്ങള്‍ കൂടി ഫ്രാന്‍സില്‍നിന്ന് ഇന്ത്യയിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. അംബാലയിലേക്കു പറന്നെത്തുമ്പോള്‍ യുഎഇ വ്യോമസേന എയര്‍ബസ് 330 മള്‍ട്ടി-റോള്‍ ട്രാന്‍സ്‌പോര്‍ട്ട് ടാങ്കറുകള്‍ ഉപയോഗിച്ച് ആകാശത്ത് റഫാലുകളില്‍ ഇന്ധനം നിറയ്ക്കുമെന്നാണു റിപ്പോര്‍ട്ട്. ഫ്രാന്‍സില്‍ ഏഴു റഫാലുകളിലാണ് ഇന്ത്യന്‍ പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്നത്. 

MORE IN INDIA
SHOW MORE
Loading...
Loading...