മുതിർന്ന പൗരനാണോ? എയർ ഇന്ത്യയിൽ പറക്കാം പകുതി പൈസയ്ക്ക്

അറുപത് പിന്നിട്ട സഞ്ചാരപ്രിയർക്ക് സ്നേഹ സമ്മാനവുമായി എയർ ഇന്ത്യ. രാജ്യത്തെവിടേക്കും വിമാനയാത്ര ചെയ്യുന്നതിന് മുതിർന്ന പൗരൻമാർ  പകുതി നിരക്ക് നൽകിയാൽ മതിയാകും. അടിസ്ഥാന നിരക്കിന്റെ പകുതി വിലയാണ് ടിക്കറ്റിന് ഈടാക്കുക. ഇളവ് പ്രകാരമുള്ള ടിക്കറ്റ് ലഭിക്കണമെങ്കിൽ ചില നിബന്ധനകളും എയർ ഇന്ത്യ മുന്നോട്ട് വയ്ക്കുന്നുണ്ട്. അപേക്ഷിക്കുന്ന ആൾ മുതിർന്ന പൗരനായിരിക്കണം. ഇന്ത്യയിൽ  സ്ഥിരതാമസക്കാരൻ ആയിരിക്കണം എന്നതിന് പുറമേ യാത്ര ആരംഭിക്കുന് തിയതിയിൽ 60 വയസ് പൂർത്തിയായിരിക്കണം.

യാത്ര ചെയ്യുമ്പോൾ നിയമസാധുതയുള്ള തിരിച്ചറിയൽ രേഖ കയ്യിൽ കരുതണം. ആഭ്യന്തര വിമാനങ്ങളിലെ ഇക്കോണമി ക്യാബിനിൽ തിരഞ്ഞെടുത്ത ബുക്കിങ് ക്ലാസുകളിലാണ് അടിസ്ഥാന നിരക്കിന്റെ പകുതി ഇളവ് നൽകുന്നത്.

ബുക്ക് ചെയ്ത ശേഷം ഒരു വര്‍ഷം വരെയാണ് ടിക്കറ്റിന്റെ കാലാവധി. യാത്രാ തീയതിയും വിമാനവും മാറ്റുകയോ ക്യാന്‍സല്‍ ചെയ്യുകയോ ചെയ്യാം, എന്നാല്‍ ഇതിനുള്ള ഫീസ്‌ ബാധകമാണ്. യാത്ര ആരംഭിക്കുന്നതിനു മൂന്നു ദിവസം മുമ്പാവും ഇളവുള്ള ടിക്കറ്റ് ലഭിക്കുക.  ചെക്ക് ഇൻ ചെയ്യുന്ന സമയത്തോ ബോർഡിംഗ് ഗേറ്റിലോ പ്രസക്തമായ ഐഡി / രേഖകൾ ഹാജരാക്കിയിട്ടില്ലെങ്കിൽ ഇളവ് ലഭിക്കില്ല. നികുതികള്‍ ഒഴികെയുള്ള തുകയ്ക്ക് റീഫണ്ട് ലഭിക്കുന്നതല്ല. ചെക്ക് ഇൻ ചെയ്യുന്ന സമയത്തും ബോർഡിംഗ് ഗേറ്റിലും ഐഡന്റിറ്റി പ്രൂഫ് നൽകിയില്ലെങ്കിൽ ബോർഡിംഗ് ചെയ്യാന്‍ പറ്റില്ല.

MORE IN INDIA