കര്‍ഷകസമരത്തിന് മുന്‍പില്‍ മോദി സര്‍ക്കാർ കീഴടങ്ങും; ബി.വി.ശ്രീനിവാസ്

Specials-HD-Thumb-Youth-Sreenivasan
SHARE

കര്‍ഷകസമരത്തിന് മുന്‍പില്‍ മോദി സര്‍ക്കാരിന് കീഴടങ്ങേണ്ടിവരുമെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി.ശ്രീനിവാസ്. ആദ്യം യുവാക്കളെ വഞ്ചിച്ച കേന്ദ്രം ഇപ്പോള്‍ കര്‍ഷകരെ വഞ്ചിക്കുകയാണ്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസിന് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുമെന്നും കഴിഞ്ഞാഴ്ച സ്ഥിരം അധ്യക്ഷനായി നിയമിക്കപ്പെട്ട ശ്രീനിവാസ് മനോരമന്യൂസിനോട് പറഞ്ഞു. 

സിംഘുസമരകേന്ദ്രത്തിലെ യൂത്ത്കോണ്‍ഗ്രസിന്റെ സൗജന്യഭക്ഷണശാലയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത് ദേശീയഅധ്യക്ഷന്‍ ബി.വി.ശ്രീനിവാസ് ആണ്. രാഷ്ട്രീയ കുപ്പായം അഴിച്ചുവച്ചാണ് പ്രവര്‍ത്തനം. സമരത്തിന് പിന്തുണ നല്‍കിയതിലൂടെ പ്രതിപക്ഷത്തിന്റെ കടമയാണ് കോണ്‍ഗ്രസ് നിര്‍വഹിക്കുന്നതെന്ന് ശ്രീനിവാസ് മനോരമന്യൂസിനോട് പറഞ്ഞു. 

ബ്ളോക് പ്രസിഡന്റായി തുടങ്ങി ദേശീയ അധ്യക്ഷനാകാനായി. ഇത് യൂത്ത് കോണ്‍ഗ്രസില്‍ മാത്രമേ സാധിക്കു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസിന് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കും. വെറുതെ സീറ്റ് ആവശ്യപ്പെട്ടത് കൊണ്ടുകാര്യമില്ല. വിജയസാധ്യത പരിഗണിച്ചാണ് സീറ്റ് നല്‍കുന്നതെന്നും ശ്രീനിവാസ് പറഞ്ഞു. 

MORE IN INDIA
SHOW MORE
Loading...
Loading...