ശമ്പളം മുടങ്ങിയതിൽ പ്രതിഷേധം; ജീവനക്കാർ ഐ ഫോൺ ഓഫീസ് അടിച്ചുതകർത്തു

iphone-unit
SHARE

കർണാടകയിലെ കോളാറിൽ ഐ ഫോൺ നിർമാണ പ്ലാന്റിൽ സംഘർഷം. ശമ്പളം മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച ജീവനക്കാരും ഇവരെ തടഞ്ഞ സുരക്ഷ ജീവനക്കാരും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. തുടർന്ന് പ്രതിഷേധക്കാര്‍ വാഹനങ്ങളും ഓഫീസും അടിച്ചു തകർത്തു. നിരവധി ജീവനക്കാർക്കും സുരക്ഷ ജീവനക്കാർക്കും പരിക്കേറ്റു. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. തായ്‌വാൻ ആസ്ഥാനമായ വിസ്ട്രോൺ കോർപ് എന്ന സ്ഥാപനമാണ്  ഐ ഫോൺ നിർമാണ കമ്പനിയുടെ നടത്തിപ്പുക്കാർ. 

MORE IN INDIA
SHOW MORE
Loading...
Loading...